1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2012

ദക്ഷിണ മെക്സിക്കോയില്‍ ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 1600 വീടുകള്‍ ഭാഗികമായി തകര്‍ന്നു. റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 11 പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പ്രശസ്ത റിസോര്‍ട്ടായ അക്കാപുല്‍ക്കോയില്‍ നിന്ന് 115 മൈല്‍ അകലെ ഗുരേരോ സംസ്ഥാനത്തായിരുന്നു ഭൂകമ്പത്തിന്റ പ്രഭവകേന്ദ്രം.

തലസ്ഥാനമായ മെക്സിക്കോസിറ്റിയിലും കെട്ടിടങ്ങള്‍ക്കു കുലുക്കമനുഭവപ്പെട്ടു. പരിഭ്രാന്തരായ ജനം തെരുവുകളിലേക്ക് ഓടി. ഓക്സാകയില്‍ ഒമ്പതുപേര്‍ക്കും മെക്സിക്കോസിറ്റിയില്‍ രണ്ടുപേര്‍ക്കുമാണു പരിക്കേറ്റതെന്ന് അധികൃതര്‍ പറഞ്ഞു. മെക്സിക്കോസിറ്റിയില്‍ കാര്യമായ നാശനഷ്ടമില്ല.

എന്നാല്‍ കോസ്റാ ചികാ മേഖലയില്‍നാലു മുനിസിപ്പാലിറ്റികളിലെ 1600 വീടുകള്‍ ഭാഗികമായി തകര്‍ന്നെന്ന് ഗുരേരോ സ്റേറ്റ് ഗവര്‍ണര്‍ അറിയിച്ചു. നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. ചൊവ്വാഴ്ചത്തെ ഭൂകമ്പത്തിനു പിന്നാലെ ഇന്നലെ രണ്ടു ഭൂചലനങ്ങള്‍ കൂടിയുണ്ടായി. മെക്സിക്കോസിറ്റിയില്‍ 1985ലുണ്ടായ ഭൂകമ്പത്തില്‍ പതിനായിരത്തോളം പേര്‍ക്കു ജീവഹാനി നേരിടുകയുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.