സ്വന്തം ലേഖകന്‍: ഉക്രൈനില്‍ തകര്‍ന്നു വീണ മലേഷ്യന്‍ വിമാനം എം.എച്ച് 17 നെ വീഴ്ത്തിയത് റഷ്യന്‍ മിസൈലുകളെന്ന് വെളിപ്പെടുത്തല്‍. വിമാനം നിഗൂഡ സാഹചര്യത്തില്‍ ഉക്രൈനില്‍ തകര്‍ന്നു വീഴാന്‍ കാരണം റഷ്യന്‍ മിസൈലുകളാണെന്ന് ഡച്ച് സേഫ്റ്റി ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
റഷ്യന്‍ അനുകൂല വിമതരുടെ നിയന്ത്രണത്തിനുള്ള ഡോസ്‌ക് പ്രവിശ്യയില്‍ നിന്നാണ് മിസൈലുകള്‍ തൊടുത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉക്രൈന്‍ സര്‍ക്കാരും റഷ്യന്‍ വിമതരും തമ്മില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായ ഘട്ടത്തിലാണ് മലേഷ്യന്‍ വിമാനം തകര്‍ന്നു വീഴുന്നത്.
2014 ജൂലൈ 17ന് ലോകത്തെ ഞെട്ടിച്ചു കൊണ്ട് കോലാലംപൂരിലേക്ക് പുറപ്പെട്ട എംഎച്ച് 17 ബോയിങ് 777 വിമാനമാണ് ഉക്രൈനില്‍ തകര്‍ന്നു വീഴുന്നത്. 298 പേരാണ് വിമാനം തകര്‍ന്ന് കൊല്ലപ്പെട്ടത്. വിമാനത്തില്‍ 283 യാത്രക്കാരും 15 ജീവനക്കാരും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിച്ചത്.
ഡച്ച് ഏജന്‍സികള്‍ നടത്തിയ നീണ്ട അന്വേഷണത്തിലൊടുവിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ഡച്ച് ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല