സ്വന്തം ലേഖകന്‍: ഹോളിവുഡ് താരം മിയാ ഫാരോ കൊല്‍ക്കത്തയില്‍ നിന്നും ദത്തെടുത്ത വളര്‍ത്തു പുത്രന് യുഎസില്‍ മരിച്ച നിലയില്‍. കൊല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്ന താഡ്യൂസ് വില്ക്ക് ഫാരോയെ കണക്ടികട്ടില്‍ വെച്ച് സ്വന്തം വാഹനത്തിനുള്ളില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. തഡ്യൂസിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. മരണവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ പശ്ചാത്തലം കണ്ടെത്താനായിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. അതേസമയം പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ വിവരം അറിയാന്‍ കഴിയൂ. നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങളും വാര്‍ത്തയോട് കാര്യമായി പ്രതികരിച്ചിട്ടില്ല.
ടൊറിംഗ്ടണില് താമസിക്കുന്ന തഡ്യൂസിനെ തന്റെ താമസ സ്ഥലത്തു നിന്നും 39 കിലോമീറ്റര്‍ മാറിയാണ് കണ്ടെത്തിയത്. മാതാവിന്റെ പേരിലുള്ള ഈ സ്ഥലത്തായിരുന്നു ഏതാനും വര്‍ഷമായി ഇയാള്‍ താമസിച്ചു വന്നിരുന്നത്. പോളിയോ വന്ന അരയ്ക്ക് കീഴ്പ്പോട്ടു തളര്‍ന്നു പോയിരുന്ന തഡ്യൂസ് ഫെരോയെ കൊല്‍ക്കത്തയിലെ ഒരു അനാഥാലയത്തില്‍ നിന്ന് ഫാരോ ദത്തെടുക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല