എലികടിച്ച ഭക്ഷണസാധനങ്ങള്‍ വീണ്ടും പായ്ക്ക് ചെയ്ത് വില്‍പ്പനക്ക് വച്ച പൗണ്ട് ലാന്‍ഡ് സ്റ്റോറിന് പിഴശിഷ. ഭക്ഷണ സാധനങ്ങള്‍ വില്ക്കുമ്പോള് പാലിക്കേണ്ട ശുചിത്വ നിയമങ്ങള്‍ ലംഘിച്ചതിനാണ് പൗണ്ട്ലാന്‍ഡ് സ്റ്റോറിന് 24,000 പൗണ്ട് പിഴ ശിക്ഷ വിധിച്ചത്. എലി കടിച്ച് പൊട്ടിച്ച ബിസ്കറ്റ് പായ്ക്കറ്റുകള്‍ സെല്ലോടേപ്പ് വച്ച് ഒട്ടിച്ച ശേഷം വീണ്ടും വില്‍പ്പനയ്ക്ക് വെയ്ക്കുകയായിരുന്നു. ഷെല്‍ഫില്‍ വില്ക്കാന് വച്ചിരിക്കുന്ന ചോക്ലേറ്റ് ബോക്സുകളില്‍ എലിയുടെ മൂത്രവുമ മറ്റ് അവശിഷ്ടങ്ങളും പരിശോധന നടത്തിയ ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ കണ്ടെത്തി. പല സാധനങ്ങളും എലി കരണ്ടതായിരുന്നു.
കഴിഞ്ഞ നവംബര്‍ മുതല്‍ പൗണ്ട് ലാന്‍ഡ് സ്റ്റോറിനെതിരേ നിരവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിച്ചുകൊണ്ടിരുന്നത്. തുടര്‍ന്ന് ക്രോയിഡോണ്‍, സൗത്ത് ലണ്ടന്‍ എന്നിവിടങ്ങളിലെ കടകളില്‍ പരിശോധന നടത്താന്‍ ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. കടകളില്‍ എലികള്‍ ധാരാളമുണ്ടെന്നും ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്ന ഷെല്‍ഫില്‍ കടക്കുന്നുണ്ടെന്നും അധികൃതര്‍ കണ്ടെത്തി. പല സാധനങ്ങളിലും എലിയുടെ വിസര്‍ജ്ജ്യം പുരണ്ടിട്ടുണ്ടായിരുന്നു. എന്നാല്‍ ഇവയൊക്കെ നശിപ്പിച്ച് കളയുന്നതിന് പകരം സെല്ലോടേപ്പ് ഉപയോഗിച്ച് സീല്‍ ചെയ്ത ശേഷം വീണ്ടും വില്‍പ്പനയ്ക്ക് വെയ്്ക്കുകയാണ് ചെയ്യുന്നതെന്ന് പ്രോസിക്യൂട്ടര്‍ ഡേവിഡ് മക്നീല്‍ ക്രോയ്ഡോണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ ബോധിപ്പിച്ചു.
പരിശോധനയ്ക്കിടയില്‍ ഒരു ഷെല്‍ഫിന്റെ അടിയില്‍ നിന്നും ചത്ത എലിയെ കണ്ടെത്തിയെന്നും ഷെല്‍ഫുകള്‍ പതിവായി വൃത്തിയാക്കാറില്ലന്നതിന് മതിയായ തെളിവാണ് ഇതെന്നും പ്രോസിക്യൂഷന് ബോധിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് വൈറ്റ്ഗിഫ്റ്റ് ഷോപ്പിങ്ങ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന പൗണ്ടലാന്‍ഡ് സ്റ്റോറിന് ഭക്ഷണ സാധനങ്ങള്‍ വില്്ക്കുന്നതിന് ക്രോയ്ഡോണ്‍ കൗണ്‍സില്‍ വിലക്ക് ഏര്‍പ്പെടുത്തി. അഞ്ച് ദിവസം മുന്‍പ് പെസ്റ്റ് കണ്ട്രോള് സ്ഥാപനം സ്ഥാപനം സന്ദര്‍ശിച്ച് എലികളെ ഇല്ലാതാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്ന് വിശദീകരിച്ചിരുന്നെങ്കിലും അതൊന്നും പ്രാവര്‍ത്തികമാക്കിയിരുന്നില്ല. കുറ്റമെല്ലാം പൗണ്ടലാന്‍ഡ് അധികൃതര്‍ അംഗീകരിച്ചിട്ടുണ്ട്.
ഇരുപത്തി നാലായിരം പൗണ്ട് പിഴയ്ക്കൊപ്പം കോടതി ചെലവായ 2,910 പൗണ്ട് കൂടി പൗണ്ടലാന്‍ഡ് നല്‍കണം. സ്റ്റോര്‍ മാനേജരുടെ പിഴവാണ് എല്ലാറ്റിനും കാരണമെന്ന് പൗണ്ട് ലാന്‍ഡ് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ സ്റ്റോര്‍ മാനേജരുടെ കീഴില്‍ ഒരു സെക്കന്‍ഡ് മാനേജരെ നിയമിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വീണ്ടും ഭക്ഷണസാധനങ്ങള്‍ വില്ക്കാന് തുടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല