സാബു ചുണ്ടക്കാട്ടില്‍
കോട്ടയം അതിരൂപതയിലെ പ്രധാന ഇടവകകളില്‍ ഒന്നായ നീണ്ടൂര്‍ ഇടവകയില്നിന്നുും സമീപപ്രദേശങ്ങളില്‍നിന്നും യുകെയിലേക്ക് കുടിയേറിയവരും അവരുടെ ബന്ധുക്കളും സ്നേഹിതരും യുകെയിലെ ബര്‍മിംഗ്ഹാം നിവാസികളായ മലയാളികളും ഒന്നുചേര്‍ന്ന് നീണ്ടൂര്‍ ഇടവകയുടെ മധ്യസ്ഥനും തിരുസഭയുടെ കാðക്കാരനും സ്വര്‍ഗരാജ്യത്തിന്റെ സൈന്യാധിപനും അത്ഭുതപ്രവര്‍ത്തകനുമായ വി. മിഖായേð മാലാഖയുടെ ദര്‍ശന തിരുനാള്‍ നീണ്ടൂര്‍ ഇടവകയില്‍ തിരുനാള്‍ ആഘോഷിക്കുന്ന മേയ് പത്തിനുതന്നെ ബര്‍മിംഗ്ഹാമിലും മുന്‍ വര്‍ഷങ്ങളിലെപോലെ പൂര്‍വാധികം ഭംഗിയായി ആഘോഷിക്കുന്നു.
നീണ്ടൂര്‍ നിവാസികളുടെ എല്ലാവിധ ഉയര്‍ച്ചയ്ക്കും കാരണം തങ്ങളുടെ ഇടവക മധ്യസ്ഥനായ വി. മിഖായേല്‍ മാലാഖ വഴിയായി ദൈവം കനിഞ്ഞ് നല്കിയ അനുഗ്രഹങ്ങള്‍ ആണെന്ന് നീണ്ടൂരിലെ നാനാജാതി മതസ്ഥരായ ജനം ഒന്നുപോലെ വിശ്വസിക്കുന്നു. പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ ഈ നാട്ടില്‍ ഭൂജാതരായവരാണ് ദൈവദാസന്മാരായ മാക്കീല്‍ പിതാവും പൂതത്തില് തൊമ്മിയച്ചനും. ഇത് ഈ നാടിന്റെ ദൈവീക സാന്നിധ്യത്തിന്റെ അടയാളമായി കാണാം.
വി. മിഖായേല്‍ മാലാഖയുടെ മധ്യസ്ഥതയില്‍ കോട്ടയം അതിരൂപതയിലുള്ള മൂന്ന് ഇടവകകളില്‍ വലിയ ഇടവകയായ നീണ്ടൂരില്‍നിന്നും 150 കുടുംബങ്ങള്‍ യുകെയില്‍ താമസിക്കുന്നു. നാട്ടില്‍നിന്നും വളരെ ദൂരെ കഴിയുമ്പോഴും തങ്ങളുടെ സ്വന്തം നാടിന്റെ മധ്യസ്ഥനായ വി. മിഖായേല്‍ റേശ് മാലാഖയുടെ തിരുനാള്‍ യുകെയിലും സമുചിതമായി ആഘോഷിക്കണം എന്നുള്ള അവരുടെ ആഗ്രഹം അഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് തുടക്കംകുറിക്കുകയും ഓരോ വര്‍ഷവും ഭംഗിയായി കൊണ്ടാടപ്പെടുകയും ചെയ്യുന്നു.
ഈ വര്‍ഷത്തെ തിരുനാള്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കുന്നത് യുകെയിലെ ക്നാനായ സ്പിരിച്വല്‍ ഡയറക്ടറും ഷ്രൂഷ്ബറി രൂപത ക്നാനായ മിഷന ചാപ്ലൈനുമായ ഫാ സജി മലയില്‍ പുത്തന്‍പുരയിലാണ്. വെളിയനാട് സെന്റ് മൈക്കിഹസ് ചര്‍ച്ച് ഇടവകാംഗമായ ഫാ. ജസ്റ്റിന് കാരക്കാട്ട്, ബര്‍മിംഗ്ഹാം സീറോ മലബാര്‍ ചാപ്ലൈന്‍ ഫാ. ജെയ്സണ്‍ കരിപ്പായി എന്നിവര്‍ വി. കുര്‍ബാനയില്‍ സഹകാര്‍മികരാകും.
അമേരിക്കയിലും ഇറ്റലിയിലുമുള്ള നീണ്ടൂര്‍ നിവാസികളും വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാള്‍ അതത് രാജ്യങ്ങളില്‍ കൊണ്ടാടുന്നു എന്നത് മാലാഖയുടെ മധ്യസ്ഥ ശക്തിയുടെ പ്രകടമായ തെളിവാണ്. അതിനാല്‍തന്നെ ക്നാനായക്കാര്‍ക്ക് ഇനിയും വി. മിഖായേല്‍ മാലാഖയുടെ നാമധേയത്തില്‍ കൂടുതല്‍ ദേവാലയങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിക്കാണാന്‍ നീണ്ടൂര്‍ ഇടവകാംഗങ്ങള്‍ ആഗ്രഹിക്കുന്നു.
ഈ വര്‍ഷത്തെ തിരുനാളില്‍ പങ്കെടുത് വി. മിഖായേല്‍ മാലാഖ വഴിയായി ദൈവത്തിനു നന്ദി പറയാനും കൂടുതല്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കാനുമായി യുകെയിലുള്ള നീണ്ടൂര്‍, വെളിയനാട്, മൈക്കിള്‍ഗിരി ഇടവകാംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ മലയാളികളെയും സസന്തോഷം ക്ഷണിച്ചുകൊള്ളുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല