ഏകദിന ക്രിക്കറ്റിനോട് വിടപറയുന്ന ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കിള്‍ ക്ലര്‍ക്ക് വിരമിക്കുന്നത് ലോക ചാമ്പ്യനായിട്ട്. പരുക്കിന്റെ പിടിയില്‍ അകപ്പെട്ട് കരിയര്‍ അവസാനിച്ചുവെന്ന് തോന്നി സാഹചര്യത്തില്‍നിന്ന് തിരികെ എത്തിയാണ് ക്ലാര്‍ക്ക് ഓസ്‌ട്രേലിയക്കായി ലോകകപ്പ് വാങ്ങി നല്‍കിയത്. ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ലോകകപ്പിന്റെ ഫൈനലില്‍ എത്തിയപ്പോള്‍ തന്നെ തന്റെ വിരമിക്കല്‍ തീരുമാനം ക്ലാര്‍ക്ക് പ്രഖ്യാപിച്ചിരുന്നു.
ഓസ്‌ട്രേലിയക്കായി ലോകകപ്പ് നേടുന്ന നാലാമത്തെ ക്യാപ്റ്റനാണ് ക്ലാര്‍ക്ക്. ഇതിന് മുന്‍പ് ഓസ്‌ട്രേലിയ കപ്പു നേടിയപ്പോള്‍ റിക്കി പോണ്ടിംഗായിരുന്നു നായകന്‍. ലോകകപ്പ് ചരിത്രത്തില്‍ രണ്ടു തവണ ലോകകപ്പ് നേടിയിട്ടുള്ള ഏക ക്യാപ്റ്റന്‍ പോണ്ടിംഗാണ്. ഇത്തവണ ഇന്ത്യ ലോകകപ്പ് നേടിയിരുന്നെങ്കില്‍ പോണ്ടിംഗിന്റെ ഖ്യാതിക്കൊപ്പം ധോണിക്കുമെത്താമായിരുന്നു.
ക്ലാര്‍ക്ക് നായക സ്ഥാനം ഒഴിയുമ്പോള്‍ മൂന്നു പേരുകളാണ് നായക സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. ഉപനായകന്‍ സ്റ്റീവ് സ്മിത്ത്, ജോര്‍ജ് ബെയ്‌ലി, ഡേവിഡ് വാര്‍ണര്‍. ഇതില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് സ്റ്റീവ് സ്മിത്തിനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല