സ്വന്തം ലേഖകന്‍: ആഷസ്, ഇംഗ്ലീഷ് ആരാധകരെ കളിയാക്കി മിച്ചേല്‍ ജോണ്‍സണ്‍ വിക്കറ്റിനു പിന്നില്‍ നിന്ന് പന്തെറിഞ്ഞു. എഡ്ജ്ബാസ്റ്റണില്‍ നാലാം ആഷസ് ടെസ്റ്റിലാണ് ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ വിക്കറ്റിനു പിന്നില്‍ നിന്ന് പന്തെറിഞ്ഞത്.
കളിക്കിടെ ഇംഗ്ലീഷ് ആരാധകരായ ബാര്‍മി ആര്‍മി ഗ്യാലറിയിലിരുന്ന് മിച്ചല്‍, മിച്ചല്‍ എന്ന് കളിയാക്കിയപ്പോഴായിരുന്നു ജോണ്‍സന്റെ പ്രതികരണം. പന്തിന്റെ തിളക്കം കളയാനെന്ന പേരില്‍ പന്തെറിയുന്നതിന് മുമ്പ് ഏറെ നേരം ചെലവിട്ട് ജോണ്‍സണ്‍ ആരാധകരെ പ്രകോപിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ദീര്‍ഘമായ റണ്ണപ്പ് എടുത്ത് പന്തെറിയാനായി ബൗളിംഗ് ക്രീസിലെത്തിയ ജോണ്‍സണ്‍ പന്തെറിയാതെ മടങ്ങി. ഇതിനുശേഷമായിരുന്നു വിക്കറ്റിന് ഏറെ പിറകില്‍ അമ്പയര്‍ക്കു സമീപത്തുനിന്ന് ജോണ്‍സണ്‍ ബൗള്‍ ചെയ്തത്. ജോ റൂട്ടായിരുന്നു ഈ സമയം ക്രീസില്‍. ഓഫ് സ്റ്റമ്പിന് പുറത്തുകൂടെ പോയ പന്ത് റൂട്ട് ലീവ് ചെയ്തു.
പ്രകോപിതരായ കാണികളാകട്ടെ ജോണ്‍സണെ കൂവി വിളിക്കുകയും ചെയ്തു. ആഷസ് പരമ്പരയില്‍ മൂന്ന് ടെസ്റ്റുകള്‍ പൂര്‍ത്തിയാപ്പോള്‍ രണ്ട് ടെസ്റ്റ് ജയിച്ച് ഇംഗ്ലണ്ട് ഇപ്പോള്‍ 21ന് മുന്നിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല