സ്വന്തം ലേഖകന്‍: ബ്രസീലില്‍ ആരോപണ വിധേയനായ പ്രസിഡന്റ് ടെമറിന് പാര്‍ലമെന്റില്‍ ജീവശ്വാസം, പുറത്താക്കാനുള്ള നീക്കം പരാജയപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിന്. അഴിമതി ആരോപണ വിധേയനായ ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ ടെമര്‍ പാര്‍ലമെന്റിലെ വോട്ടെടുപ്പില്‍ വിജയിച്ച് തത്കാലത്തേക്കു പദവി നിലനിര്‍ത്തി. ടെമറിനെ പുറത്താക്കി വിചാരണയ്ക്കു വിധേയനാക്കണമെന്ന് നിര്‍ദേശിക്കുന്ന പ്രമേയത്തെ 227 പേര്‍ അനുകൂലിച്ചപ്പോള്‍ 263 പേര്‍ എതിര്‍ത്തു.
തത്കാലം ടെമര്‍ രക്ഷപ്പെട്ടെങ്കിലും നിയമം നടപ്പാക്കുന്നതിനു തടസം സൃഷ്ടിച്ചെന്ന പുതിയ ആരോപണവുമായി ടെമറെ നേരിടാന്‍ അറ്റോര്‍ണി ജനറല്‍ റൊഡ്രിഗോ ജാനോട്ട് തയാറെടുക്കുകയാണ്. സര്‍ക്കാര്‍ ഫണ്ട് കൈകാര്യം ചെയ്തതില്‍ ക്രമക്കേടു കാട്ടിയെന്ന കേസില്‍ ദില്‍മാ റൂസഫ് ഇംപീച്ചുചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണു വൈസ് പ്രസിഡന്റായിരുന്ന ടെമര്‍ പ്രസിഡന്റായി ചുമതലയേറ്റത്. തുടര്‍ന്നു ടെമറിനെതിരേയും അഴിമതി ആരോപണം ഉയര്‍ന്നു.
അറ്റോണി ജനറല്‍ റൊഡ്രിഗോ ജാനറ്റ് ഫയല്‍ ചെയ്ത അഴിമതിക്കേസില്‍ ഈ മാസാവസാനം വിധിയുണ്ടാകും. കോടതിവിധി എതിരായാല്‍ സെനറ്റില്‍ വീണ്ടും വോട്ടെട്ടടുപ്പ് നടക്കും. ഇത്തവണ തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും 13 അംഗ സെനറ്റില്‍ അടുത്ത തവണ അങ്ങനെയായിരിക്കില്ല എന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല