സ്വന്തം ലേഖകന്‍: അന്തരിച്ച പോപ്പ് ഗായകന്‍ മൈക്കല്‍ ജാക്‌സനെ ബാലപീഡന ആരോപണം വീണ്ടും വേട്ടയാടുന്നു, കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി സൂചന. കുട്ടികളെ ജാക്‌സന്‍ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഉപയോഗിച്ചിരുന്നെന്ന് തെളിയിക്കുന്ന ചൈല്‍ഡ് പോര്‍ണോഗ്രാഫിയും മൃഗരതിയുമായി ബന്ധപ്പെട്ടതുമായി അനേകം ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടില്‍നിന്നു തന്നെ കണ്ടെത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
2003 ല്‍ പോപ്പ് താരത്തിന്റെ കാലിഫോര്‍ണിയയിലെ വീട്ടിലെ കിടപ്പറയുടെ പുറകിലെ ക്‌ളോസെറ്റിനുള്ളില്‍ നിന്നും കുട്ടികളുടെയും മുതിര്‍ന്നവരുടേയും നഗ്‌നചിത്രങ്ങളും പ്രായപൂര്‍ത്തിയായവരുടെ ശരീരഭാഗങ്ങളും കുട്ടികളുടെ തലയും ബന്ധിപ്പിച്ച ചിത്രങ്ങളും കണ്ടെടുത്തിരുന്നു. ഇവിടെ നിന്നും കണ്ടെത്തിയ പുരുഷ ലൈംഗികതയുമായി ബന്ധപ്പെട്ട ഒരു പുസ്തകത്തിനുള്ളില്‍ നിന്നും പുരുഷന്മാരുടെ നഗ്‌ന ചിത്രങ്ങളും സ്വവര്‍ഗ്ഗലൈംഗികതയുടേയും അനേകം ചിത്രങ്ങളാണ് കിട്ടിയത്.
ജീവിച്ചിരുന്ന കാലത്ത് ജാക്‌സന്‍ ഏറ്റവും കൂടുതല്‍ നേരിട്ട പ്രശ്‌നം സ്വവര്‍ഗ്ഗ, കുട്ടികളെ ഉപയോഗിച്ചുള്ള പ്രകൃതിവിരുദ്ധ ലൈംഗികാരോപണങ്ങളായിരുന്നു. ഈ കാര്യത്തില്‍ കോടതി കയറുകയും പണം നല്‍കി ഒതുക്കുകയും ചെയ്തതിന്റെ അനേകം കഥകളാണ് ഗോസിപ്പുകാര്‍ പുറത്തുവിട്ടത്. ഇതിനൊപ്പം മൃഗരതിയുടെയും കൊല്ലപ്പെട്ട കുഞ്ഞ് സൗന്ദര്യറാണി ജോണ്‍ ബിനീത് രാംസേയെ പോലിരിക്കുന്ന ഒരു പെണ്‍കുട്ടി ജാക്‌സന്റെ തോളില്‍ കിടക്കുന്നതിന്റയും ചിത്രമുണ്ട്.
അതേസമയം കിട്ടിയ ചിത്രങ്ങളൊന്നും മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ പോലീസ് തയ്യാറായിട്ടില്ല. കിട്ടിയ ചിത്രങ്ങളില്‍ മുമ്പ് ജാക്‌സണ്‍ ലൈംഗിക ചൂഷണം നടത്തിയെന്ന് ആരോപണം ഉയര്‍ത്തിയ അഞ്ച് കുട്ടികളുടെ ചിത്രങ്ങള്‍ പോലീസ് വേര്‍തിരിച്ചറിഞ്ഞതായാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല