സ്വന്തം ലേഖകന്‍: ഗായകന്‍ മൈക്കിള്‍ ജാക്‌സണ്‍ ലേലത്തില്‍ സ്വന്തമാക്കിയ ഓസ്‌കര്‍ കാണാനില്ല, ലോകം മുഴുവന്‍ ഈ വര്‍ഷത്തെ ഓസ്‌കര്‍ പ്രഖ്യാപനത്തിനായി കാത്തിരിക്കുമ്പോഴാണ് വിഖ്യാത ഗായകന്‍ വില കൊടുത്തു വാങ്ങിയ ഓസ്‌കര്‍ ശില്പം അപ്രത്യക്ഷമായത്. 1940 ലെ മികച്ച ചിത്രത്തിന് ലഭിച്ച പുരസ്‌കാരമാണ് 1999 ല്‍ നടന്ന ലേലത്തില്‍ മൈക്കിള്‍ ജാക്‌സണ്‍ സ്വന്തമാക്കിയത്.
1940 ല്‍ ഗോണ്‍ വിത്ത് ദ വിന്‍ഡ് എന്ന ചിത്രത്തിനായിരുന്നു മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം. ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡേവിഡ് സെല്‍സ്‌നിക്കില്‍ നിന്നും 1.5 ദശലക്ഷം ഡോളറിന് മൈക്കിള്‍ ജാക്‌സന്‍ പുരസ്‌കാരം സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു. ഈ സംഭവത്തിന് ശേഷം ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ലേലം ചെയ്യുന്നത് അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് വിലക്കുകയും ചെയ്തു.
മൈക്കല്‍ ജാക്‌സന്റെ മരണശേഷം അദ്ദേഹത്തിന്റെ സമ്പത്തിന്റെ കണക്കെടുത്തപ്പോഴാണ് ഓസ്‌കാര്‍ പുരസ്‌കാരം കാണാനില്ലെന്ന് വ്യക്തമായത്. ഈ വാര്‍ത്ത പിന്നീട് സ്ഥിരീകരിക്കപ്പെടുകയായിരുന്നു. നിയമ പ്രകാരം അദ്ദേഹത്തിന്റെ അമ്മയ്ക്കും മക്കള്‍ക്കും അവകാശപ്പെട്ടതാണ് ഓസ്‌കാറുള്‍പ്പടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍. കാലിഫോര്‍ണിയയിലെ നെവര്‍ലാന്റ് എസ്‌റ്റേറ്റില്‍ സൂക്ഷിച്ച ഓസ്‌കാര്‍ നഷ്ടമായതിനെ കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല