ലോകപ്രശസ്ത അമേരിക്കന്‍ സംവിധായകനും നാടകകൃത്തുമായ വുഡി അലന്, യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ പത്നിയും പ്രഥമ വനിതയുമായ മിഷേല്‍ ഒബാമയെ നായികയാക്കി സിനിമ ചെയ്യാന്‍ മോഹം. അടുത്തിടെ ഒരു അഭിമുഖത്തിലാണ് അലന്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തിയതെന്ന് എയ്സ് ഷോബിസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫ്രാന്‍സിന്റെ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ പത്നി കാര്‍ല ബ്രൂണിയെ നായികയാക്കി ‘മിഡ്നൈറ്റ് ഇന്‍ പാരീസ്’ എന്ന ചിത്രം ചെയ്ത ആളാണ് വുഡി അലന്‍. നടനില്‍ നിന്ന് സംവിധായക വേഷത്തിലേക്ക് മാറിയ വുഡി അലന്റെ ചിത്രങ്ങളെല്ലാം തീവ്ര ചുണ്ടുകോര്‍ക്കലും ചൂടന്‍ രംഗങ്ങള്‍ക്കും പേരുകേട്ടവയാണ്. Iര്‍ യറ റസശഫര്‍മയഷഭ മസര്‍, ധഫനദന്‍റഫ യര്‍’റ പയഴഫനര്‍ഫപ ധരു ഢസസപരു അവവഫഷ (ഈ ചിത്രത്തിലെ രംഗങ്ങള്‍ ഹോട്ടായിരിക്കും കാരണം ഇത് സംവിധാനം ചെയ്തത് വുഡി അലനാണ്) എന്നൊരു ചൊല്ല് തന്നെ ഹോളിവുഡ് ചാനലുകളില്‍ ഉണ്ടായിരുന്നുവെന്നത് ആരും മറക്കരുത്.
ഒരു മുറിയില്‍ താനും മിഷേലും താനും മാത്രം ഉള്ള അവസരം ഉണ്ടായാല്‍ അവരോട് ഇക്കാര്യം ചോദിക്കാന്‍ മടിക്കില്ല- മൂന്ന് തവണ അമേരിക്കന്‍ അക്കാഡമി പുരസ്കാരം നേടിയ വുഡി അലന്‍ പറഞ്ഞു.
ഒരു മ്യൂസിയത്തിലെ ഗൈഡായി കാര്‍ല എത്തിയ ‘മിഡ്നൈറ്റ് ഇന്‍ പാരീസ്’ ചിത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സര്‍ക്കോസിയും കാര്‍ലയുമൊത്ത് അത്താഴം കഴിക്കുന്നതിനിടെയാണ് തന്റെ ചിത്രത്തില്‍ അഭിനയിക്കാമോയെന്ന് കാര്‍ലയോട് ചോദിച്ചതെന്നും അലന്‍ വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല