സ്വന്തം ലേഖകൻ: അമേരിക്കയിലെ മിഷിഗനില്‍ നടന്ന വെടിവെപ്പില്‍ രണ്ട് കുട്ടികളടക്കം എട്ട് പേര്‍ക്ക് പരിക്ക്. ശനിയാഴ്ചയാണ് വെടിവെപ്പുണ്ടായത്. ആക്രമണം നടത്തിയെന്ന് സംശയിക്കപ്പെടുന്നയാളെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഒരു വീട്ടിൽ സ്വയം വെടിവെച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്.
മിഷിഗനിലെ ഒരു പാർക്കിലാണ് ആക്രണമുണ്ടായത്. വാഹനത്തില്‍ വന്നിറങ്ങിയ യുവാവ് 28 തവണയെങ്കിലും വെടിയുതിര്‍ത്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് കൈതോക്ക് കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉദ്ദേശം വ്യക്തമല്ല.
വെടിവെപ്പില്‍ എട്ടു വയസുകാരനുള്‍പ്പെടെ രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല