ബ്രിട്ടണില്‍ ഗവണ്‍മെന്റ് നല്‍കുന്ന ബെനിഫിറ്റുകള്‍ നിയമവിരുദ്ധമായി കൈക്കലാക്കാന്‍ പലരും പല കൌശലങ്ങളും പ്രയോഗിക്കാറുണ്ട്. എന്നാല്‍ ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് പത്ത് മില്യണ്‍ ലോട്ടറി അടിച്ച ദമ്പതികള്‍ ഇപ്പോഴും ബെനിഫിറ്റുകള്‍ കൈപ്പറ്റിയാണ് ജീവിക്കുന്നത് അതും നിയമപരമായി തന്നെ! 2005 ലാണ് മിക്കിനും ജീന്‍ ഒഷിയായ്ക്കും 10.2 മില്യണ്‍ പൌണ്ടിന്റെ യൂറോമില്യണ്‍ ലോട്ടറി അടിച്ചത്, എന്നാല്‍ അതിനുശേഷവും ഇവര്‍ക്ക് ഗവണ്‍മെന്റ് അംഗവൈകല്യം ഉള്ളവര്‍ക്ക് നല്‍കുന്ന ബെനിഫിറ്റുകള്‍ നല്‍കി വരികയാണ്. 73 കാരനായ മിക്ക് പറയുന്നത് ഞങ്ങള്‍ ഒന്നും ഒളിപ്പിച്ചു വെച്ചിട്ടില്ല താന്‍ 40 വര്‍ഷം തൊഴില്‍ ചെയ്തിട്ടുണ്ട് അതിനു അര്‍ഹതപ്പെട്ട ആനുകൂല്യമാണ് കൈപ്പറ്റുന്നത് എന്നാണ്.
1996 മുതല്‍ തനിക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ലോട്ടറി അടിച്ച സമയത്ത് അക്കാര്യം താന്‍ അധികൃതരെ അറിയിച്ചിരുന്നുവെന്നും അവര്‍ ഞങ്ങളുടെ ആസ്തി പരിശോധിച്ചോ എന്നകാര്യം തങ്ങളുടെ വിഷയമല്ല എന്നുമാണ്. 72 കാരിയായ ഒ’ഷിയാ പറഞ്ഞത് അദ്ദേഹത്തിന് കാഴ്ചയ്ക്ക് തകരാറ് ഉണ്ടെന്നും ഒപ്പം ആര്‍ത്രിട്ടിസും ഉണ്ടെന്നും അതിനാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് എന്നുമാണ്. അതേസമയം ഒ’ഷിയാ ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും ഗവണ്‍മെന്റ് മൊട്ടബിലിട്ടി സ്കീം പ്രകാരം നല്‍കുന്ന അംഗവൈകല്യമുള്ള ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന കാര്‍ സ്വന്തമാക്കുന്നുണ്ട്.
നോട്ടിംഗ്ഹാമിലെ സ്നേട്ടനില്‍ കൌണ്‍സില നല്‍കിയ വീട്ടിലാണ് ഈ ദാമ്പതികളുടെ താമസവും. 1977 ല്‍ കൌണ്‍സില്‍ ഇവര്‍ക്ക് വീട് നല്‍കുമ്പോള്‍ 5000 പൌണ്ട് ഉണ്ടായിരുന്ന വീടിന്റെ നിലവില്‍ 190000 പൌണ്ട് വിലയുണ്ട്. എന്തായാലും ഈ വിവരങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് അന്ര്‍ഹാരായവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ ദമ്പതികളുടെ അയല്‍വാസികള്‍ പറയുന്നത് ഓരോ വര്‍ഷവും നിരവധി തവണ ഇവര്‍ ഓസ്ട്രേലിയ, കാനഡ, അലാസ്ക തുടങ്ങിയ നിരവധി രാജ്യങ്ങളിലേക്ക് വിനോദയാത്ര പോകാറുണ്ടെന്നാണ്. ഇവര്‍ക്ക് അയര്‍ലന്‍ഡിലെ കോ കേരിയില്‍ 600,00 പൌണ്ട് വിലമതിക്കുന്ന ഒരു വീട് ഉണ്ടെന്നും, അതാകട്ടെ അവധിവേളകള്‍ ചിലവഴിക്കാന്‍ മാത്രമേ ഇവര്‍ ഉപയോഗിക്കാറുള്ളൂ എന്നും അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തി.
ഈ വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ടാക്സ്‌പെയര്സ് അലയന്‍സ് കാമ്പൈന്‍ ഡയറക്ടറായ എമ്മ ബൂണ്‍ ഈ ദാമ്പതികളുടെ വാദങ്ങള്‍ എല്ലാം നിരാകരികുകയും ഇത്രയുംകാലം ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് അര്‍ഹതയില്ലാഞ്ഞിട്ടും ജീവിച്ചതിന് ഇവര്‍ക്കെതിരെ രംഗത്ത് വരികയും ചെയ്തു. സര്‍ക്കാരിന്റെ ബെനിഫിറ്റ് പോളിസികളിലെ പാളിച്ചകള്‍ മൂലമാണ് ഇത്തരത്തില്‍ അര്‍ഹതയില്ലാത്തവര്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ജീവിക്കുന്നത് എന്ന ആരോപണത്തിന് ഈ സംഭവത്തോടെ ബാലമേറിയിട്ടുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല