സ്വന്തം ലേഖകന്‍: അറ്റ്‌ലാറ്റിക് സമുദ്രത്തെ തോല്‍പ്പിക്കാന്‍ മൈക്രോസോഫ്റ്റും ഫേസ്ബുക്കും കൈകോര്‍ക്കുന്നു, ലക്ഷ്യം അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ്. മൈക്രോസോഫ്റ്റും ഫേസ്ബുക്കും കൈകോര്‍ക്കുന്നത് അറ്റ്‌ലാന്റിക്ക് സമുദ്രത്തിലുടെ ഭീമന്‍ കേബിള്‍ സ്ഥാപിക്കാനാണ്.
യു.എസിനെ യുറോപ്പുമായി ബന്ധിപ്പിക്കുന്നതായിരിക്കും ഈ കേബിള്‍ ശൃംഖല. ഇന്റര്‍നെറ്റിന്റെ വേഗത വര്‍ധിപ്പിക്കുകയും ലഭ്യത ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മൈക്രോസോഫ്റ്റിന്റെയും ഫേസ്ബുക്കിന്റെയും ക്‌ളൗഡ്, ഓണ്‍ലൈന്‍ സേവനങ്ങളുടെ ആവശ്യക്കാര്‍ ഏറിവരുന്നതാണ് കമ്പനികളെ ഇത്തരമൊരു നീക്കത്തിനു പ്രേരിപ്പിച്ചത്.
ഓഗസ്റ്റില്‍ കേബിള്‍ സ്ഥാപിക്കുന്നതിനായുള്ള ജോലികള്‍ ആരംഭിക്കും. 6,600 കിലോമീറ്റര്‍ നീളമായിരിക്കും കേബിളിനുള്ളത്. സെക്കന്‍ഡില്‍ 160 ടെറാബൈറ്റ്‌സ് ശേഷിയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. 2017 ഒക്‌ടോബറില്‍ ജോലികള്‍ പുര്‍ത്തിയാകും. ഇന്റര്‍നെറ്റിന്റെ പുതിയ സാധ്യതകള്‍ തുറക്കാന്‍ കേബിള്‍ സ്ഥാപിക്കുന്നതിലുടെ സാധിക്കുമെന്നാണ് അധികൃതരുടെ അഭിപ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല