ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റുവെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റ് ചെലവു ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണത്തില്‍ കുറവു വരുത്തുന്നു. ഒരു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച 18,000 ജോബ് കട്ട് കൂടാതെയാണിതെന്നാണ് ന്യൂയോര്‍ക്ക് ടൈംസിലെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
ഹാര്ഡ്വെയര് ഗ്രൂപ്പ്, സ്മാര്‍ട്ട്ഫോണ്‍ ബിസിനസ് എന്നിവിടങ്ങളില്‍നിന്നായിരിക്കും മൈക്രോസോഫ്റ്റി ജീവനക്കാരെ പിരിച്ചുവിടുന്നത്. അതേസമയം ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് ടെക് കമ്പനികളിലെ തന്നെ ഏറ്റവും വലിയ ജോബ് കട്ട് സിഇഒ സത്യാ നദെല്ലാ പ്രഖ്യാപിച്ചത്. ആകെ ജീവനക്കാരുടെ 14 ശതമാനത്തെ പിരിച്ചുവിട്ടു കൊണ്ടുള്ള പ്രഖ്യാപനമായിരുന്നു അത്.
ജൂണ്‍ മാസത്തിലായിരുന്നു നോക്കിയയുടെ മേധാവിയായിരുന്ന സ്റ്റീഫന്‍ ഇലോപ് കമ്പനിയോട് വിട പറഞ്ഞത്. നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തതിന് ശേഷവും കമ്പനിക്കൊപ്പം നിന്ന ആളാണ് സ്റ്റീഫന്‍. ജൂലൈ 29നാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 പുറത്തിറക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല