സ്വന്തം ലേഖകന്‍: ജീവനക്കാരുടെ പാര്‍ട്ടിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ അര്‍ദ്ധനഗ്‌ന നൃത്തം, മൈക്രോസോഫ്റ്റ് മാപ്പു പറഞ്ഞു. പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ അതിഥികളെയും ജീവനക്കാരെയും സന്തോഷിപ്പിക്കുന്നതിനായാണ് കമ്പനി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ അര്‍ദ്ധനഗ്‌ന നൃത്തം സംഘടിപ്പിച്ചത്.
തങ്ങള്‍ക്ക് സംഭവിച്ചത് സമാനതകളില്ലത്ത തെറ്റാണ്. നടപടി പലരെയും നിരാശരാക്കിയത് അറിഞ്ഞു. തെറ്റ് ആവര്‍ത്തിക്കില്ലെന്നും മൈക്രോസോഫ്റ്റ് എക്‌സ്‌ബോക്‌സ് വിഭാഗം മേധാവി ഫില്‍ സ്‌പെന്‍സര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. മൈക്രോസോഫ്റ്റ് ഗെയിമിങ് വിഭാഗമായ എക്‌സ്‌ബോക്‌സാണ് വിവാദ പാര്‍ട്ടി സംഘടിപ്പിച്ചത്.
ഡി.ജെ. ഉള്‍പ്പെടെയുണ്ടായിരുന്ന പാര്‍ട്ടിയില്‍ ജീവനക്കാരുടെയും അതിഥികളുടെയും ജോലിയിലുള്ള സമ്മര്‍ദം കുറക്കുന്നതിനാണ് പുറത്തുനിന്നും നര്‍ത്തകരെ എത്തിച്ചത്. എന്നാല്‍ വിദ്യാര്‍ഥിനികള്‍ അര്‍ദ്ധനഗ്‌നരായി നൃത്തം തുടങ്ങിയപ്പോള്‍ അതിഥികളക്കം അടക്കം ഇതിനെതിരെ രംഗത്തെത്തി.
സ്ത്രീകളെ ലൈംഗിക ഉപകരണമായാണ് മൈക്രോസോഫ്റ്റ് കാണുന്നതെന്ന ആരോപണങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. ഇതോടെയാണ് വിശദീകരണവുമായി കമ്പനി രംഗത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല