1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2024

സ്വന്തം ലേഖകൻ: ഖത്തറിൽ ചൂട് കൂടിയതോടെ പകൽ സമയത്ത് പുറത്ത് ജോലി ചെയ്യുന്നതിന് നിയന്ത്രണം. ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കരുത്. ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം സെപ്റ്റംബർ 15 വരെ തുടരും.

അന്തരീക്ഷ താപനില ഉയർന്നു തുടങ്ങിയ സാഹചര്യത്തിൽ ആരോഗ്യ രക്ഷാ മാർഗങ്ങളെയും തൊഴിൽ സുരക്ഷാ നിർദേശങ്ങളും വിശദമാക്കികൊണ്ട് മന്ത്രാലയം പ്രചാരണം നടത്തുന്നുണ്ട്. കമ്പനികളും തൊഴിലുടമകളും നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തും.

ഒമാനിൽ പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മധ്യാഹ്ന വിശ്രമം അനുവദിക്കണമെന്ന തൊഴിൽ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രാബല്യത്തിൽ. ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയാണ് വിശ്രമ സമയം. ശാരീരിക പ്രയാസങ്ങളിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയമം കൊണ്ടുവന്നത്. നിർമാണ മേഖലയിലെ തൊഴിലാളികൾക്ക് ഏറെ ഗുണം ചെയ്യുന്നതാണ് മന്ത്രാലയത്തിന്റെ നിർദേശം.ഓഗസ്റ്റ് അവസാനം വരെയാണ് നിയമം നിലനിൽക്കുക.

ചൂട് കനക്കുന്ന കാലാവസ്ഥയിൽ വിശ്രമ സമയം അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ വർഷവും നിർദേശം നൽകിയിരിക്കുന്നത്. രാജ്യത്ത് ചൂട് വർധിച്ചതോടെ പുറത്ത് ജോലി ചെയ്യുന്നവർ കഠിനമായ ചൂട് അനുഭവിക്കുന്നു. ചൂടിൽനിന്നുള്ള മോചനത്തിനായി ഏർപെടുത്തിയ ഉച്ചവിശ്രമം നിർമാണ മേഖലയിലെയും മറ്റും തൊഴിലാളികൾക്ക് ആശ്വാസമാകും. വിശ്രമ സമയം അനുവദിക്കാത്ത കമ്പനികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

മധ്യാഹ്ന വിശ്രമം പ്രാബല്യത്തിൽ വരുന്നതോടെ ചൂട് കുറഞ്ഞ സമയങ്ങളിലേക്ക് ജോലി സമയം ക്രമീകരിക്കുകയാണ് കമ്പനികൾ ചെയ്ത് വരുന്നത്. വിശ്രമ സമയം അനുവദിക്കാത്ത കമ്പനികൾക്കെതിരെ പരാതി നൽകുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. 100 റിയാൽ മുതൽ 1000 റിയാൽ വരെ പിഴയും ഒരു വർഷത്തിൽ കൂടുതൽ തടവുമാണ് നിയമ ലംഘകർക്കുള്ള ശിക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.