മിഡില്‍സ് ബറോ കാത്തലിക് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കഴിഞ്ഞ പതിനേഴ് വര്‍ഷമായി മിഡില്‍സ്ബറോ സെന്റ് ജോസഫ്സ് ചര്‍ച്ചില്‍ സേവനം അനുഷ്ടിച്ചശേഷം മറ്റൊരു ഇടവകയിലേക്ക് സ്ഥലം മാറി പോകുന്ന ഫാ. പാട്രിക് കോംഗിന് ആഘോഷവേളയില്‍ യാത്രയയപ്പ് നല്കി. ഫ. കോംഗ് യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. സെന്റ് ജോസഫ്സ് സ്കൂള്‍ ഹെഡ് ടീച്ചര്‍ വില്‍സണ്‍, പ്രസിഡന്റ് ജിനു പോള്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഓണസദ്യ, കലാപരിപാടികള്‍ എന്നിവ അരങ്ങേറി. മിഡില്‍സ്ബറോ കാത്തലിക് അസോസിയേഷന് സെക്രട്ടറി മാര്ട്ടിന് ഡേവിസ് എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല