1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2011


വളരെ ശക്തവും നെറ്റിയുടെ ഇരുവശങ്ങളിലുമായി മാറിമാറി വരുന്നതുമായ ഒരുതരം തലവേദനയാണ് ‘കൊടിഞ്ഞി’ അഥവ ‘മൈഗ്രേന്‍’. ഇത് രോഗിയെ നിരന്തരം ശല്യപ്പെടുത്തുന്നതോടൊപ്പം വെളിച്ചത്തോട് അസഹ്യത, ശബ്ദം കേള്‍ക്കാന്‍ പ്രയാസം. ഛര്‍ദ്ദി, വിവിധ നിറങ്ങള്‍ കണ്ണിനുമുന്‍പില്‍ മിന്നി മറയുക തുടങ്ങിയ വിഷമതകളും ഉണ്ടാക്കാറുണ്ട്. കൊടിഞ്ഞി വിഭാഗത്തില്‍പ്പെട്ട തലവേദന രോഗികളില്‍ ഒരു പ്രത്യേക കാലയളവില്‍ ആവര്‍ത്തിച്ചുവരികയും ചെയ്യുന്നു.

രോഗകാരണങ്ങള്‍
കൊടിഞ്ഞിയുടെ യഥാര്‍ഥകാരണം ഇനിയും വൈദ്യശാസ്ത്രത്തിന് വ്യക്തമായിട്ടില്ല. രക്തത്തില്‍ ചിലതരം ഹിസ്റ്റമിനുകളുടെ സാന്നിധ്യം രോഗകാരണമായി കരുതപ്പെടുന്നു. കൂടാതെ ശരിയായ രക്തചംക്രമണത്തിന്റെ അഭാവം തലച്ചോറിലെ ആന്തരിക പ്രക്രിയകളില്‍ സംഭവിക്കുന്ന ക്രമമല്ലാത്ത വ്യതിയാനങ്ങള്‍, അമിതമായ ഉത്കണ്ഠ എന്നിവയും രോഗകാരണങ്ങളാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തലവേദനയുള്ളപ്പോള്‍ തണുത്തവെള്ളത്തില്‍ തലകഴുകക, മൈഗ്രേന്‍ ആരംഭിച്ചുകഴിഞ്ഞാല്‍ ശമിക്കുന്നതുവരെ കട്ടിയുള്ള ഭക്ഷണം കഴിക്കാതിരിക്കുക, മത്സ്യം, മുട്ട, ടിന്നിലടച്ച ഭക്ഷണങ്ങള്‍, തൈര്, ഐസ്‌ക്രീം എന്നിവ ഒഴിവാക്കുക.

വെളിച്ചം കുറഞ്ഞ മുറിയില്‍ വിശ്രമിക്കുക
വെളിച്ചം കുറഞ്ഞ മുറിയില്‍ വിശ്രമിക്കുന്നത് കൂടുതല്‍ ‘ ഐ സ്‌ട്രെയിന്‍’ ഉണ്ടാകുന്നതിനെ ചെറുക്കും. കടുത്ത തലവേദനയുള്ളപ്പോള്‍ മല്ലിയില അരച്ച് തണുത്തവെള്ളത്തില്‍ ചേര്‍ത്ത് നെറ്റിയില്‍ പുരട്ടുന്നത് ആശ്വാസം നല്‍കും.

പെയിന്‍ ബാമുകള്‍ ഒഴിവാക്കാം
സാധാരണ പെയിന്‍ ബാമുകള്‍ മൈഗ്രേന്‍ തലവേദന വര്‍ധിപ്പിക്കുമെന്നതിനാല്‍ അവ ഉപയോഗിക്കാതിരിക്കുന്നതാണ് ഗുണകരം. ബ്രഹ്മിനീര് അഞ്ച് മില്ലിലിറ്റര്‍ വീതം പതിവായി രാത്രിയില്‍ കഴിക്കുകന്നതും തലവേദന, ഛര്‍ദി ഇവ ഉള്ളപ്പോള്‍ അരസ്പൂണ്‍ ജീരകവും ചെറിയ കഷ്ണം ചുക്കും നേര്‍പ്പിച്ച പാലില്‍ തിളപ്പിച്ചാറിയ ശേഷം കഴിക്കുന്നതും ഗുണംചെയ്യും.

മരുന്നുകള്‍ കൊണ്ട് മാറില്ല
മരുന്നുകള്‍കൊണ്ട് മൈഗ്രേന്‍ പൂര്‍ണമായി മാറ്റാന്‍ വിഷമമാണ്. നിരന്തരമായി ഉണ്ടാകുന്ന തലവേദന കുറയ്ക്കുന്നതിനും വര്‍ഷങ്ങളോളം രോഗവാസ്ഥ ഇല്ലാതിരിക്കാനും മാത്രമേ ചികിത്സാവിധികളുള്ളൂ. രോഗിയുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകള്‍ക്കനുസരിച്ച് കുറച്ചുകാലം മരുന്നുകള്‍ കഴിക്കുന്നത് രോഗം ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കും.

രോഗിയുടെ പ്രത്യേകതകള്‍ക്കനുസരിച്ച് ചികിത്സ
രോഗിയുടെ പ്രത്യേകതകള്‍ മനസിലാക്കി ഏത് ചിക്തസാരീതിയാണ് ഗുണകരമാകുകയെന്ന് കണ്ടെത്തണം. ആയുര്‍വേദം, ഹോമിയോ, അലോപ്പതി എന്നിവയിലെല്ലാം മൈഗ്രേന് ചികിത്സയുണ്ട്. ചില റിലാക്‌സേഷന്‍ രീതികളും ജലചിക്തസയും രോഗത്തിന്റെ തീവ്രത കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.