1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2018

സ്വന്തം ലേഖകന്‍: രേഖകളില്ലാതെ യൂറോപ്പിലേക്കു കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളുടെ കപ്പല്‍ ലിബിയന്‍ തീരത്തു മുങ്ങി; നൂറിലേറെ പേര്‍ മുങ്ങിമരിച്ചതായി സംശയം. കപ്പലില്‍ ഉണ്ടായിരുന്നവരില്‍ അധികവും പാക്കിസ്ഥാന്‍കാരാണ്. പത്തു മൃതദേഹങ്ങള്‍ ലിബിയന്‍ പട്ടണമായ സുവാരയുടെ തീരത്തു കണ്ടെത്തിയെന്ന് യുഎന്‍ അഭയാര്‍ഥിസംഘടനയുടെ വക്താവ് ഒലിവിയ ഹെഡ്‌സണ്‍ അറിയിച്ചു.

എട്ടു മൃതദേഹങ്ങള്‍ പാക്കിസ്ഥാന്‍കാരുടേതും ശേഷിക്കുന്നവ ലിബിയക്കാരുടേതുമാണെന്നു കരുതുന്നു. ലിബിയവഴി മെഡിറ്ററേനിയന്‍ കടല്‍ മുറിച്ച് കടന്ന് ഇറ്റലിയിലേക്കോ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കോ പോകാനാണ് അഭയാര്‍ഥികള്‍ശ്രമിച്ചത്. പരിധിയില്‍ക്കൂടുതല്‍ പേര്‍ കപ്പലില്‍ കയറിയതാണ് അപകടത്തിനു കാരണമെന്നു കരുതുന്നു.

നിയമവിരുദ്ധമായി യൂറോപ്പിലേക്ക് അഭയാര്‍ഥികളെ കടത്തുന്ന സംഘങ്ങളുടെ കപ്പലുകളില്‍ സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടാകാറില്ല. ആളുകളെ കുത്തിനിറച്ച കപ്പലുകള്‍ ഇടയ്ക്കിടെ അപകടത്തില്‍പ്പെടാറുണ്ട്. യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മുങ്ങി മരിച്ച അഭയാര്‍ഥികളുടെ എണ്ണം പതിനാറായിരത്തിലധികമാണെന്ന് യുഎന്‍ അഭയാര്‍ഥിസംഘടന പറഞ്ഞു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.