സ്വന്തം ലേഖകന്‍: ‘ഗേറ്റ് തുറക്കൂ ട്രംപ്; ഞങ്ങള്‍ വരുന്നത് യുദ്ധം ചെയ്യാനല്ല, പണിയെടുക്കാനാണ്,’ 5000 ത്തോളം പേരുള്ള കുടിയേറ്റ കാരവാന് മെക്സിക്കോ, യുഎസ് അതിര്‍ത്തിയില്‍; സംഘര്‍ഷം തടയാന്‍ 6000 ത്തോളം പോലീസുകാര്‍; അതിര്‍ത്തി അടക്കുമെന്ന് ട്രംപിന്റെ ഭീഷണി. യുഎസിലേക്കു കുടിയേറുന്നതിന് 3 മധ്യഅമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കാല്‍നടയായി എത്തിയ അയ്യായിരത്തോളം പേര് മെക്സിക്കോ–യുഎസ് അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
സാന്‍ ഇസിദ്രോ അതിര്‍ത്തിയില്‍ പൊലീസുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് രാജ്യാന്തര പാതയില്‍ 40 മിനിറ്റോളം ഇവര്‍ ഗതാഗതം സ്തംഭിപ്പിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ദുര്‍ഗന്ധം വമിക്കുന്ന രാസവസ്തു പ്രയോഗിച്ചു.
മെക്സിക്കന്‍ ഹൈവേ യുഎസ് ഇന്റര്‍സ്റ്റേറ്റ് പാതയുമായി ചേരുന്ന സാന്‍ ഇസിദ്രോ ലോകത്തെ ഏറ്റവും തിരക്കേറിയ അതിര്‍ത്തി മേഖലകളിലൊന്നാണ്. മെക്സിക്കോ, യുഎസ് അതിര്‍ത്തിയിലെ രണ്ടാമത്തെ ചെക്പോസ്റ്റായ എല്‍ ചാപരാലിലും പ്രതിഷേധം ശക്തമായി. ‘ഗേറ്റ് തുറക്കൂ ട്രംപ്; ഞങ്ങള്‍ വരുന്നത് യുദ്ധം ചെയ്യാനല്ല, പണിയെടുക്കാനാണ്’ എന്നായിരുന്നു കുടിയേറ്റക്കാരുടെ മുദ്രാവാക്യം.
അതിര്‍ത്തിയില്‍ ആറായിരത്തോളം പൊലീസുകാര്‍ കാവലുണ്ട്. അതിര്‍ത്തി അടച്ചിടുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്കി. ഹോണ്ടുറാസില്‍നിന്നു കഴിഞ്ഞ മാസം ആരംഭിച്ച കുടിയേറ്റയാത്ര 4400 കിലോമീറ്റര്‍ പിന്നിട്ടാണ് അതിര്‍ത്തിയില്‍ എത്തിയത്. എല്‍സാല്‍വദോര്‍, ഗ്വാട്ടിമാല എന്നിവിടങ്ങളില്‍ നിന്നുള്ളവരും സംഘത്തിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല