യുകെയില്‍ ജൂണിയര്‍ പോസ്റ്റുകളില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാര്‍ക്ക് പുതിയ കുടിയേറ്റ നിയമപ്രകാരം നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന് യൂണിയന്‍ നേതാക്കളുടെ മുന്നറിയിപ്പ്. യുകെയിലെ പുതിയ പേ ത്രെഷ്‌ഹോള്‍ഡ് പ്രകാരം യൂറോപ്പ് ഇതര രാജ്യങ്ങളില്‍നിന്നുള്ള ജീവനക്കാര്‍ക്ക് 35,000 പൗണ്ട് സമ്പാദിക്കുന്നില്ലെങ്കില്‍ ആറ് വര്‍ഷത്തിനകം യുകെയില്‍നിന്ന് പോകേണ്ടി വരും.
റോയല്‍ കോളജ് ഓഫ് നേഴ്‌സിംഗ് പറയുന്നത് പുതിയ നിയമങ്ങളും നിബന്ധനകളും നേഴ്‌സിംഗ് മേഖലയില്‍ അലങ്കോലമുണ്ടാക്കുമെന്നാണ്. എന്‍എച്ച്എസിലും ഇത് പ്രതിസന്ധി സൃഷ്ടിക്കും. എന്‍എച്ച്എസ് റിക്രൂട്ട്‌മെന്റുകള്‍ക്കും മറ്റും ചെലവാക്കുന്ന തുക ഇത് മൂലം നഷ്ടമാകുമെന്നും റോയല്‍ കോളജ് ഓഫ് നേഴ്‌സിംഗ് പറയുന്നു.
മൈഗ്രന്റ് ലേബറിനുള്ള ഡിമാന്‍ഡ് കുറയ്ക്കാന്‍ പുതിയ നിയമങ്ങള്‍ വഴിവെയ്ക്കുമെന്നാണ് ഹോം ഓഫീസ് അധികൃതര്‍ പറയുന്നത്. നെറ്റ് ഇമിഗ്രേഷനില്‍ കുറവു വരുത്താനുള്ള സര്‍ക്കാരിന്റെ ദീര്‍ഘകാല പദ്ധതികളുടെ ഭാഗമായിട്ടാണ് കുടിയേറ്റ നിയമങ്ങള്‍ ഉള്‍പ്പെടെ പരിഷ്‌ക്കരിക്കുന്നത്. എന്നാല്‍, ലേബര്‍ യൂണിയനുകള്‍ പറയുന്നത് 2017 ആകുമ്പോഴേക്കും ഈ നിയമങ്ങള്‍ 3,300 ഓളം എന്‍എച്ച്എസ് നേഴ്‌സുമാര്‍ക്ക് പ്രതികൂലമായി തീരുമെന്നും അവര്‍ യുകെ വിട്ട് പോകേണ്ടി വരുമെന്നുമാണ്. ഈ ദശാബ്ദത്തിന്റെ അവസാനത്തില്‍ ഈ ഫിഗര്‍ വീണ്ടും വര്‍ദ്ധിക്കുകയും റിക്രൂട്ടമെന്റിനായി ചെലവഴിച്ച 40 മില്യണ്‍ പൗണ്ട് വെറുതേയായി പോകുമെന്നും യൂണിയന്‍ പറയുന്നു.
നാല് ലക്ഷത്തോളം നേഴ്‌സുമാരാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന് കീഴില്‍ ജോലി ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല