സ്വന്തം ലേഖകൻ: യുകെയില്‍ പോകാന്‍ ലക്ഷങ്ങള്‍ ലോണ്‍ എടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു തീരുമാനം ഈ മാസം 14ന് ഉണ്ടായേക്കാം എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന മൈഗ്രേഷന്‍ അഡ്വൈസിംഗ് കമ്മിറ്റി മീറ്റിങ്ങില്‍ പാര്‍ട്ട് സ്റ്റഡി വര്‍ക്ക് വീസകള്‍ നിര്‍ത്തലാക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.
പാര്‍ട്ട് സ്റ്റഡി വര്‍ക്ക് വീസ റദ്ദാക്കിയാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് യുകെയില്‍ പഠിക്കാന്‍ എത്തിയവര്‍ക്ക് വന്‍ തിരിച്ചടിയാവും. മൈഗ്രേഷന്‍ അഡ്വൈസിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അവസാന തീയതിയാണ് മെയ് 14. നിലവിലെ കണക്കുകള്‍ അനുസരിച്ച് വിദേശ വിദ്യാര്‍ഥികള്‍ 32 ശതമാനം പേര്‍ മാത്രമാണ് വീസ ലഭിക്കാനുള്ള പരിധിക്ക് മുകളില്‍ കഴിഞ്ഞ വര്‍ഷം ശമ്പളം നേടിയത്.
2023 മുതല്‍ 1.20 ലക്ഷം വിദ്യാര്‍ഥികളാണ് സ്റ്റുഡന്‍സ് വീസയില്‍ യുകെയില്‍ എത്തിയത്. യുകെയിലേയ്ക്ക് ഉള്ള കുടിയേറ്റം കുറയ്ക്കുന്നതിനായാണ് പാര്‍ട്ട് സ്റ്റഡി വീസ റദ്ദാക്കാനുള്ള നിര്‍ദ്ദേശം എടുക്കുന്നത്. നേരത്തെ വിദ്യാര്‍ത്ഥികളുടെയും കെയര്‍ വര്‍ക്കര്‍മാരുടെയും ആശ്രിത വീസ നിര്‍ത്തലാക്കിയിരുന്നു. ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഇനി ആശ്രിതരെ കൊണ്ടുവരാന്‍ കഴിയൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല