മിഡ്ലാന്ഡ്സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ – മൈക്കയുടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ – വിഷു ആഘോഷങ്ങള്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പെല്‍സാല്‍ കമ്യൂണിറ്റി ഹാളില്‍ നടന്നു.വൈകിട്ട് ആറരക്ക് ആരംഭിച്ച പരിപാടികള്‍ മൈക്ക പ്രസിഡന്റ് ബിജു അബ്രഹാം മടക്കക്കുഴി,വൈസ് പ്രസിഡന്റ് ടാന്സി സൈബിന്‍ പാലാട്ടി,സെക്രട്ടറി ഷിബു പോള്‍ എന്നിവര്‍ ചേര്‍ന്നു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.മറ്റുള്ള അസോസിയേഷനുകളില്‍ നിന്നും വ്യത്യസ്തമായി മൈക്കയുടെ ഈസ്റ്റര്‍ – വിഷു ആഘോഷങ്ങള്‍ക്ക് പൊലിമ പകരുന്നത് പുറത്ത് നിന്നുള്ള പരിപാടികള്‍ ആയിരിക്കും.അംഗങ്ങള്‍ക്ക് പരിപാടികളുടെ സമ്മര്‍ദമില്ലാതെ ആഘോഷങ്ങളില്‍ പങ്കെടുക്കുവാനാണ് ഇത്തരത്തിലുള്ള ക്രമീകരണം വര്‍ഷങ്ങളായി നടത്തിപ്പോരുന്നത്.
ഇത്തവണത്തെ ഈസ്റ്റര്‍ – വിഷു ആഘോഷങ്ങള്‍ക്ക് രസം പകരാന്‍ എത്തിയത് ബര്‍മിംഗ്ഹാമില്‍ നിന്നുള്ള മീന ഡാന്‍സ് ട്രൂപ്പും കേംബ്രിഡ്ജില്‍ നിന്നുള്ള റോയ് കുട്ടനാട് എന്ന മജീഷ്യനുമായിരുന്നു.പന്ത്രണ്ട് അംഗങ്ങള്‍ അടങ്ങിയ മീന ഡാന്‍സ് ട്രൂപ്പ് ബോളിവുഡ് ഡാന്‍സിന്റെ ചുവടുകള്‍ കാണികള്‍ക്ക് മുന്‍പില്‍ കാഴ്ച വച്ചപ്പോള്‍ മജീഷ്യന്‍ റോയ് കുട്ടനാട് കാണികള്‍ക്ക് മാസ്മരികതയുടെ മണിക്കൂറുകള്‍ സമ്മാനിച്ചു.ഇടവേളകളില്‍ ജോബെന്‍ തോമസ് ആലപിച്ച പഴയ സിനിമ ഗാനങ്ങള്‍ മൈക്ക അംഗങ്ങള്‍ക്ക് നൊസ്സ്റ്റാള്‍ജിയയുടെ നിമിഷങ്ങള്‍ പകര്‍ന്നു നല്‍കി. ഡെര്‍ബിയില്‍ നിന്നുള്ള ജിന്‍സ് തയ്യാറാക്കിയ രുചികരമായ നാടന്‍ ഭക്ഷണവും ആഘോഷങ്ങളുടെ ഭാഗമായി കരുതിയിരുന്നു.ഏവര്‍ക്കും ആഘോഷങ്ങളുടെ ഉത്സവരാവ് സമ്മാനിച്ച പരിപാടികള്‍ രാത്രി പത്തരയോടെ സമാപിച്ചു.
യു കെ യിലെ മലയാളി അസോസിയേഷനുകളില്‍ ആദ്യമായി നടപ്പിലാക്കിയ ഈവനിംഗ് ക്ലബ്ബ് ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് മൈക്കയുടെ അംഗങ്ങള്‍ക്കായി ആരംഭിച്ചു.മാസത്തിലെ മൂന്നാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകളില്‍ വൈകിട്ട് 6 30 മുതല്‍ 10 .30 വരെയാണ് ക്ലബ്ബിന്റെ സമയം.ഈ സമയം കുട്ടികള്‍ക്കായി ഡാന്‍സ് ക്ലാസുകളും മലയാള ഭാഷ പഠന ക്ലാസുകളും ക്രമീകരിച്ചിരിക്കുന്നു.ഒപ്പം അസോസിയേഷനിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കായി വിവിധ വിനോദ പരിപാടികളും നടക്കും.ഇപ്പോള്‍ ഡാന്‍സ് /മലയാളം ക്ലാസുകള്‍ നടക്കുന്ന സെന്‍റ് പീറ്റേഴ്സ് ഹാളായിരിക്കും ക്ലബ്ബിന്റെ വേദി .
അസോസിയേനിലെ അംഗങ്ങളുടെ ഒത്തു ചേരലിനും മാനസിക ഉല്ലാസത്തിനും കുട്ടികളുടെ പ്രതിഭാ വളര്‍ച്ചയ്ക്കും വഴിയൊരുക്കുന്ന മൈക്കയുടെ പുതിയ സംരംഭത്തിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.മൈക്ക പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന സുവനീറിലേക്ക് അംഗങ്ങളില്‍ നിന്നും രചനകള്‍ സ്വീകരിക്കുന്നു.പ്രായഭേദമെന്യേ ആര്‍ക്കും രചനകള്‍ അയക്കാം.താല്‍പ്പര്യമുള്ളവര്‍ സുവനീര്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് സാബു ജോസെഫുമായി ബന്ധപ്പെടുക
Venue of the Evening Club
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല