1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2019
 
ബിജു മാത്യു: മിഡ്‌ലാണ്ട്സിലെ  മുന്‍നിര മലയാളി സംഘടനയായ മൈക്ക (Midlands Kerala Cultural Association ) സംഘടിപ്പിക്കുന്ന ഓള്‍ യുകെ ചീട്ടുകളി മത്സരം ഒക്ടോബര്‍ 19 ന്  വോള്‍വര്‍ഹാമ്പ്ടനിലെ UKKCA ഹാളില്‍ നടക്കും. രാവിലെ  9.30 മുതല്‍ വൈകിട്ട് 4 മണിവരെ  നടക്കുന്ന മത്സരത്തില്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചീട്ടുകളി  ടീമുകളും ചീട്ടുകളി പ്രേമികളും പങ്കെടുക്കും.
 
റമ്മി ,ലേലം (28)  എന്നീ വിഭാഗങ്ങളില്‍ ആണ് മത്സരം നടക്കുന്നത്.28 കളിയിൽ ഒരു ടീമിൽ 3 പേര് ഉണ്ടായിരിക്കും എല്ലാ ടീമിനും മിനിമം രണ്ട് കളിയെങ്കിലുംഗ്രൂപ്പ്  സ്റ്റേജിൽ ഉണ്ടായിരിക്കും .ഗ്രൂപ്പ് ,നോക്ക് ഔട്ട്‌ സ്റ്റേജുകള്‍ വഴിയാണ് മത്സര വിജയിയെ കണ്ടെത്തുന്നത് .മത്സരങ്ങള്‍ സംബന്ധിച്ച  വിശദമായ നിയമാവലി രെജിസ്ട്രേഷന്‍ ചെയ്യുന്ന ടീമുകള്‍ക്ക് നല്‍കുന്നതായിരിക്കും.  
 
ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ ആണ് മത്സര വിജയികളെ കാത്തിരിക്കുന്നത്.28 കളിക്ക് ഒന്നാം സമ്മാനം £301, രണ്ടാം സമ്മാനം £201,  മൂന്നാം സമ്മാനം £101 .റമ്മി കളിക്ക് ഒന്നാം സമ്മാനം £201,  രണ്ടാം സമ്മാനം £151,  മൂന്നാം സമ്മാനം £101.
 
രെജിസ്ട്രേഷന്‍  ചെയ്യുവാനുള്ള  അവസാന തീയതി 13/10/2019 ആണ്. 28 കളിക്കാൻ ഒരു ടീമിന്റെ (3 പേർ ) രെജിസ്ട്രേഷന്‍ ഫീസ് £30 ആണ് .റമ്മി കളിക്കാൻ ഒരു വ്യക്തിയുടെ  രെജിസ്ട്രേഷന്‍ ഫീസ് £10 ആണ് .രെജിസ്ട്രേഷൻ നടത്തുവാൻ MIKCA യുടെ താഴെ തന്നിരിക്കുന്നബാങ്ക്  അക്കൗണ്ടിലേക്കു ഫീസ്  ട്രാന്‍സ്ഫര്‍  ചെയ്യുക.
 
Name of Account Holder – MIKCA, 
Account Number  52193248
Sort Code  40 45 19
 
 
രെജിസ്ട്രേഷൻ  ഫീസ്‌  ഓൺലൈൻ ചെയ്യുമ്പോൾ ടീം ക്യാപ്റ്റന്റെ പേരും സ്ഥല പേരും റഫറൻസ് ആയി വയ്ക്കുകയും താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ഒന്നില്‍  വിളിച്ചോ  മെസേജ് അയച്ചോ അറിയിക്കുവാനും അഭ്യര്‍ത്ഥിക്കുന്നു.
 
സന്തോഷ്‌ തോമസ്‌  : മൈക്ക പ്രസിഡന്‍റ്  :07545 895816
അജീസ് കുര്യന്‍ : മൈക്ക സെക്രട്ടറി :  07913 338511
സിനു തോമസ് : മൈക്ക ട്രഷറര്‍  :   07859017997
ബിജു മാത്യു 07903757122
ബൈജു തോമസ് 07825642000
 
യുകെയിലെ മുന്‍നിര മോര്‍ട്ട്ഗേജ് സ്ഥാപനമായ അലൈഡ് മോര്‍ട്ട്ഗേജ് സര്‍വീസസ് ആണ് ചീടുകളി മത്സരത്തിന്റെ മെഗാ സ്പോണ്‍സേഴ്സ് .മറ്റു സ്പോണ്‍സര്‍മാര്‍  ജോണ്‍ മുളയങ്കല്‍ ,കോട്ടയം ജോയി ,ബിജു വൂസ്റ്റര്‍  എന്നിവരാണ്.
 
 
മത്സര വേദിയുടെ വിലാസം
 
UKKCA Hall, Woodcross Lane, Bilston, Wolverhampton, WV14 9BW.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.