സ്വന്തം ലേഖകന്‍: മുന്‍ റഷ്യന്‍ പ്രധാനമന്ത്രി മിഖായില്‍ കാസ്യനോവ് ലൈംഗിക ആരോപണത്തില്‍ കുടുങ്ങി, ചൂടന്‍ ദൃശ്യങ്ങള്‍ പുറത്ത്. കാസ്യനോവ് പാര്‍ട്ടി പ്രവര്‍ത്തകയായ ഒരു യുവതിക്കൊപ്പം സ്വന്തം അപ്പര്ട്ട്മെന്റില് വച്ച് അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പുടിന്റെ രാഷ്ട്രീയ എതിരാളിയായ കാസ്യനോവിന്റെ യുവതിയുമൊത്തുള്ള ചൂടന്‍ രംഗങ്ങള്‍ പുടിനുമായി അടുപ്പമുള്ള ചാനലാണ് പുറത്തുവിട്ടിരിക്കുന്നത്. നതാലിയ പെലെവിന്‍ എന്ന ബ്രിട്ടീഷ് പൗരത്വമുള്ള റഷ്യന്‍ യുവതിയാണ് ദൃശ്യങ്ങളില്‍ കാസ്യനോവിനൊപ്പമുള്ളത്. തിരക്കഥാകൃത്തും സാമൂഹ്യ പ്രവര്‍ത്തകയുമായ നതാലിയ, പുടിന്റെ കടുത്ത വിമര്‍ശകയാണ്.
ഇരുവരെയും കുടുക്കാന്‍ പ്രസിഡന്റ് പുടിന്റെ അനുയായികളാരോ ഒളി ക്യാമറ വച്ചതാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവിട്ട ചാനലിനെതിരെ കോടതിയെ സമീപിക്കുമെന്ന് നാതാലിയ പറഞ്ഞു. സംഭവത്തെക്ക്രിച്ച് പ്രതികരിക്കാന്‍ കാഷ്യനോവ് ഇതുവരെ തയ്യാറായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല