തന്നെ സ്‌നേഹിക്കുന്ന പ്രായപൂര്‍ത്തിയായ ആരുമായും സ്‌നേഹം പങ്കിടാന്‍ തനിക്കിഷ്ടമാണെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത പോപ്പ് ഗായിക മിലി സൈറസ്. പേപ്പര്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മൈലി സൈറസ് താന്‍ ബൈസെക്ഷ്വലാണെന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
പെണ്‍കുട്ടികളോടുള്ള തന്റെ താല്‍പര്യം 14ാം വയസില്‍ സൈറസ തന്റെ അമ്മയായ തിഷ് സൈറസിനോട് തുറന്ന് പറഞ്ഞിരുന്നു.
‘ഹന്നാ മൊണ്ടാന’ എന്ന ഹിറ്റ് ടെലിവിഷന്‍ സീരിയലില്‍ വേഷമിട്ട മിലി സൈറസ് പ്രശസ്ത കണ്‍ട്രി മ്യൂസിക് ഗായകന്‍ ബില്ലി റേ സൈറസിന്റെ മകളാണ്.
ഫോട്ടോഷൂട്ട് വിവാദങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായ മിലി സൈറസ് നിരവധി തവണ ന്യൂഡ് ചിത്രങ്ങളുടെ പേരില്‍ വാര്‍ത്തയില്‍ ഇടം നേടിയിട്ടുണ്ട്. നേരത്തെയും ഹോളിവുഡ് പാപ്പരാസി മാസികകളും പത്രങ്ങളും മിലി സൈറസ് സ്ത്രീകളെയും ഡെയ്റ്റ് ചെയ്യുന്നതായി സംശയമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല