ലണ്ടന്‍: ഒളിമ്പിക്‌സ് തുടങ്ങി രണ്ട് ദിവസമായിട്ടും മത്സരത്തിന് കാണികളില്ലാത്തത് ഒളിമ്പിക് സംഘാടക സമിതിക്ക് നാണക്കേടാകുന്നു. ആദ്യ ദിനത്തിലെ പോലെ രണ്ടാം ദിനവും പ്രധാന മത്സരങ്ങളിലെ ഗാലറികള്‍ ഒഴിഞ്ഞു കിടന്നതിനെ തുടര്‍ന്ന് ആവ നികത്താന്‍ ലോകോഗ് പട്ടാളത്തെ നിയോഗിച്ചു. ഒഴിഞ്ഞ സീറ്റുകള്‍ നിറക്കാന്‍ പ്ട്ടാളക്കാരേയും സ്‌കൂള്‍കുട്ടികളേയും ഡ്യൂട്ടിയിലില്ലാത്ത വോളന്റിയേഴ്‌സിനേയും തേടി പോകേണ്ട ഗതികേടിലാണ് ലോകോഗ്. ഇന്നലെ നടന്ന പ്രധാന മത്സരങ്ങളായ നീന്തല്‍, ജിംനാസ്റ്റിക്, ബാസ്‌ക്കറ്റ്‌ബോള്‍ എന്നിവയ്ക്കാണ് കാണികള്‍ ഇല്ലാതിരുന്നത്. നോര്‍ത്ത് ഗ്രീന്‍വിച്ച അരീനയിലുണ്ടായിരുന്ന അന്‍പതിലധികം പട്ടാളക്കാരോടാണ് ഒഴിഞ്ഞ സീറ്റുകളില്‍ പോയിരുന്ന് കളി കണ്ടോളാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടത്. ഒളിമ്പിക് ഒഫിഷ്യല്‍സിനും സ്‌പോര്‍ട്‌സ് ഒഫിഷ്യല്‍സിനുമായി മാറ്റിവെച്ചിരുന്ന നാല്പതിലധികം സീറ്റുകളിലാണ് കാണികളില്ലാതിരുന്നത്.
താഴ്ന്ന നിരക്കിലുളള ടിക്കറ്റുകള്‍ എടുത്തവരോട് ഉയര്‍ന്ന നിരക്കിലേക്ക് മാറി ഇരിക്കാനും സംഘാടകര്‍ അനുവദിച്ചു. സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതിന് പ്രധാന കാരണം ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്ട്‌സ് ഫെഡറേഷനാണ് എന്ന നിലപാടിലാണ് ലോകോഗ്. ഇവര്‍ക്ക് അനുവദിച്ച അക്രിഡറ്റഡ് സീറ്റുകളാണേ്രത ഒഴിഞ്ഞുകിടക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഫെഡറേഷനുമായി ചര്‍ച്ച നടത്തികൊണ്ടിരിക്കുകയാണ്.
ഒഴിഞ്ഞ സീറ്റുകളെ സാക്ഷി നിര്‍ത്തി അത്‌ലറ്റുകള്‍ മത്സരിക്കുന്ന കാഴ്ച വിവാദമായതോടെ പ്രശ്‌നത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഒളിമ്പിക് സംഘാടക സമിതി ചെയര്‍മാനായ ലോര്‍ഡ് കോ അറിയിച്ചിരുന്നു. നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടേയും സ്‌പോര്‍ട്ട്‌സ് ഫെഡറേഷന്റേയും ഒഫിഷ്യല്‍സിനായി മാറ്റി വച്ച സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഒപ്പം സ്‌പോണ്‍സര്‍മാര്‍ക്ക് അനുവദിച്ച സീറ്റുകളും ഒഴിഞ്ഞ് കിടക്കുന്നതില്‍ പെടും. വരും ദിവസങ്ങളില്‍ എല്ലാവര്‍ക്കും മത്സരം കാണാന്‍ എത്താനാകുമെന്നും തുടക്കത്തില്‍ തങ്ങളുടെ ചുമതലകള്‍ കൃത്യമായി നടപ്പിലാക്കാന്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടിന്റെ ഭാഗമാണ് ഇതെന്നും കോ വ്യക്തമാക്കി.
ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളില്‍ മറ്റാര്‍ക്കെങ്കിലും ഉപയോഗിക്കത്തക്കവിധത്തില്‍ ലഭ്യമാക്കണമെന്ന് മുന്‍ ഒളിമ്പിക് മിനിസ്റ്റര്‍ ടെസ്സ ജോവെല്‍ പറഞ്ഞു.ബാസ്‌ക്കറ്റ് ബോള്‍, വാട്ടര്‍പോളോ തുടങ്ങി രണ്ട് ഭാഗങ്ങളായി നടക്കുന്ന മത്സരങ്ങളുടെ ഒന്നാം റൗണ്ടിന് ശേഷം പോകുന്ന കാണികള്‍ക്ക് വീണ്ടും രണ്ടാം റൗണ്ടിലേക്ക് പ്രവേശനം നല്‍കണമെന്നും ആവശ്യമുണ്ട്. തകഴിഞ്ഞ വിംബിള്‍ഡണ്‍ മത്സരത്തില്‍ ആളുകുറഞ്ഞപ്പോള്‍ ഇത്തരം പദ്ധതി പരീക്ഷിച്ചിരുന്നു. എന്നാല്‍ അതിനുളള സാധ്യത ഒളിമ്പിക് സംഘാടക സമിതി ചെയര്‍മാന്‍ ലോര്‍ഡ് കോ ത്‌ളളി കളഞ്ഞു. കഴിഞ്ഞദിവസം നൈജീരിയയും ടുണീഷ്യയും തമ്മില്‍ നടന്ന ബാസ്‌ക്കറ്റ്‌ബോള്‍ മത്സരത്തില്‍ 2000 സീറ്റോളം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതില്‍ 70 ശതമാനത്തോളം സ്‌പോണ്‍സര്‍മാര്‍ക്കും ഒളിമ്പിക് ഒഫിഷ്യല്‍സിനും അത്‌ലറ്റിക് ഫെഡറേ,നുമായി മാറ്റിവച്ച സീറ്റുകളായിരുന്നു. ജീംനാസ്റ്റിക് മത്സരത്തില്‍ മുന്നൂറ് സീറ്റുകളും നീന്തല്‍ മത്സരങ്ങളുടെ ഹീറ്റ്‌സില്‍ 2500 സീറ്റുകളും ഒഴിഞ്ഞു കിടന്നു. എന്നാല്‍ ടേബിള്‍ ടെന്നീസ്, ജൂഡോ, ബോക്‌സിംഗ് തുടങ്ങിയ മത്സരങ്ങളില്‍ ഗാലറി മിക്കാവാറും നിറഞ്ഞിരുന്നു.
ഒളിമ്പിക്‌സിന് പ്രതീക്ഷിച്ച അത്ര ജനപങ്കാളിത്തം ഇല്ലാത്തത് ഗവണ്‍മെന്റിനേയും പ്രതിസന്ധിയിലാക്കി. ഗാലറികള്‍ ഒഴിഞ്ഞുകിടക്കുന്നത് നിരാശാ ജനകമാണന്ന് കഴിഞ്ഞ ദിവസം കള്‍ച്ചറല്‍ സെക്രട്ടറി ജെറമി ഹണ്ട് പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് ഒഴിഞ്ഞ സീറ്റുകള്‍ നികത്താന്‍ സംഘാടക സമിതി പട്ടാളത്തെ നിയോഗിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല