സ്വന്തം ലേഖകന്‍: നൈജീരിയയില്‍ ബൊക്കോ ഹറാം ആക്രമണത്തിനിടെ കാണാതായ പെണ്‍കുട്ടികളില്‍ 70 ഓളം പേരെ രക്ഷപ്പെടുത്തി. വടക്കുകിഴക്കന്‍ നൈജീരിയയിലെ സ്‌കൂളില്‍ ബോകോ ഹറാം ആക്രമണത്തിനിടെ കാണാതായ പെണ്‍കുട്ടികളില്‍ ചിലരെ രക്ഷപ്പെടുത്തിയതായി പ്രാദേശിക സര്‍ക്കാര്‍ വൃത്തങ്ങളും സൈനികരുമാണ് അറിയിച്ചത്. യോബ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍നിന്ന് 111 പെണ്‍കുട്ടികളെയാണ് കാണാതായത്.
തീവ്രവാദികളുടെ പിടിയില്‍നിന്നാണ് പെണ്‍കുട്ടികളില്‍ ചിലരെ മോചിപ്പിച്ചത്. അവരിപ്പോള്‍ സൈന്യത്തിന്റെ സംരക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെടിവെപ്പിന്റെ ശബ്ദം കേട്ടപ്പോള്‍ അധ്യാപകര്‍ക്കൊപ്പം പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്.
എന്നാല്‍, ബോക്കോ ഹറാമിന്റെ വാഹനങ്ങളില്‍ കെട്ടിയിട്ടനിലയിലായിരുന്നു ഇവരെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. വാഹനങ്ങളില്‍നിന്ന് ചാടിയ പെണ്‍കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. മേഖലയില്‍ 2009 മുതല്‍ ആക്രമണം തുടരുകയാണ് ബോക്കോ ഹറാം. ആക്രമണത്തില്‍ 20,000 ത്തോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല