സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ പല തരത്തിലുള്ള തീരുമാനങ്ങളും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് കൈക്കൊള്ളേണ്ടാതായി വന്നിട്ടുണ്ട് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് അഥവാ ബാധിച്ചിട്ടുള്ളത് ബ്രിട്ടനിലെ ആരോഗ്യ മേഖലയെ തന്നെയാണ്. നമുക്കറിയാം ബ്രിട്ടനില്‍ ഡയബറ്റിസ്, ഹൃദ്രോഗം തുടങ്ങിയ ക്രോണിക് രോഗങ്ങള്‍ സര്‍വവ്യാപിയാണെന്ന, അതുകൊണ്ട് തന്നെ ഇവയുടെ ചികിത്സയ്ക്കാണ് ഏറ്റവും കൂടുതല്‍ തുക ചിലവ് വരുന്നതും, എന്നാല്‍ ഇനി മുതല്‍ ഇത്തരം ക്രോണിക് രോഗികള്‍ക്ക് ആശുപത്രികളില്‍ പോകാതെ, ജി പി യുടെ അപ്പോയിന്‍റ്മെന്‍റ് എടുക്കാതെ തന്നെ ചികിത്സ തേടാവുന്ന സൌകര്യമാണ് കാമറൂണ്‍ ഒരുക്കുന്നത്.
ടെലെ-ഹെല്‍ത്ത് എന്നപേരില്‍ തുടങ്ങുന്ന ഈ പദ്ധതി വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഉടനീളം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുവഴി ജിപിമാര്‍ ഇലക്ട്രോണിക് മീഡിയ വഴി ആവശ്യമായ വിവരങ്ങള്‍ വീട്ടിലിരിക്കുന്ന രോഗികള്‍ക്ക് നല്‍കിയാണ് ചികിത്സ നടപ്പിലാക്കുന്നത്. ബ്രിട്ടനിലെ ആരോഗ്യമേഖലയിലെ നിലവാരം ഉയര്ത്തുന്നതിന്റെയും രോഗികള്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ ഉടനടി ലഭ്യമാക്കാന്‍ സൌകര്യമൊരുക്കുന്നതിന്റെയും ഭാഗമായാണ് കാമറൂണ്‍ ഇപ്പോള്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഡേവിഡ് കാമറൂണ്‍ പറയുന്നത് ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ മാറ്റം തന്നെയുണ്ടാക്കും എന്നാണ്. എന്നാല്‍ ഇതിന്‍റെ മറ്റൊരു വശം പരിശോധിച്ചാല്‍ വീണ്ടുമൊരു മാന്ദ്യത്തിലേക്ക് കൂപ്പു കുത്താന്‍ സാധ്യതയുള്ള ബ്രിട്ടന്റെ സാമ്പത്തിക മേഖലയെ രക്ഷിക്കാനുള്ള ശ്രമമായും ഇതിനെ കാണാം. ഇപ്പോള്‍ തന്നെ യുകെയിലെ ലൈഫ് സയന്‍സ് മേഖലയില്‍ 160000 ത്തില്‍ അധികം തൊഴിലാളികളും 4500 കമ്പനികളും ഉണ്ട്, ഇതുമൂലം ഓരോ വര്‍ഷവും 50 ബില്യന്‍ പൌണ്ടിന്റെ നഷ്ടമാണു കണക്കാക്കുന്നത്. ഇതോടൊപ്പം തന്നെ 180 മില്യണ്‍ പൌണ്ടിന്റെ ചികിത്സാ മേഖലയെ ത്വരിതപ്പെടുത്തുന്ന പദ്ധതിയും ലണ്ടനില്‍ 50 മില്യണ്‍ മുടക്കി പുതിയ സെല്‍ തെറാപ്പി ടെക്നോളജി സ്ഥാപിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. എന്തായാലും ആരോഗ്യമേഖലയില്‍ സമൂലമായ മാറ്റം തന്നെയാണ് ലക്‌ഷ്യം വെക്കുന്നതെന്നു വ്യക്തം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല