സ്വന്തം ലേഖകന്‍: ജപ്പാനെ പിടിച്ചുകുലുക്കി മിന്തുലെ ചുഴലിക്കാറ്റ്, വിമാന സര്‍വീസുകള്‍ താളംതെറ്റി. അന്തരീക്ഷം മൂടിക്കെട്ടുകയും കനത്ത മഴ പെയ്യുകയും ചെയ്യുന്നതിനാല്‍ നാനൂറോളം വിമാനങ്ങള്‍ റദ്ദാക്കി. വെള്ളപ്പൊക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 11 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തിലാണ് മിന്തുലെ ടോക്കിയോക്കുമേല്‍ വീശുന്നത്.
ടോക്യോ നഗരത്തില്‍ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, ശക്തമായ കാറ്റ്, കടല്‍ക്ഷോഭം എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്താകമാനമുള്ള വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെ കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. ജപ്പാന്‍ എയര്‍ലൈന്‍സിന്റെ 145 ആഭ്യന്തര സര്‍വീസുകളും ഓള്‍ നിപ്പോണ്‍ എയര്‍വേസിന്റെ 96 സര്‍വീസുകളും റദ്ദാക്കി. 50,000 ഓളം യാത്രക്കാരാണ് ഇതുമൂലം പ്രതിസന്ധിയിലായത്.
കാറ്റിനൊപ്പം മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം, ബുള്ളറ്റ് ട്രെയിന്‍ അടക്കമുള്ള ട്രെയിന്‍ സര്‍വീസുകള്‍ രാവിലെ മുടക്കം കൂടാതെ നടന്നതായി അധികൃതര്‍ അറിയിച്ചു. ഉത്തര മേഖല ദ്വീപായ ഹോക്കൈദോയിലുണ്ടായ കോംപാസു ചുഴലിക്കാറ്റില്‍ കാര്യമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രോ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല