സ്വന്തം ലേഖകന്‍: കണ്ണു തള്ളിക്കുന്ന നൃത്തച്ചുവടുകളുമായി മിനി ബിയോണ്‍സും കൂട്ടരും, യൂട്യുബില്‍ വീഡിയോ കണ്ടത് 11 കോടിയിലധികം ആളുകള്‍. മിനി ബിയോണ്‍സ് അഥവാ ഹെവന്‍ കിംഗ് എന്നറിയപ്പെടുന്ന നാലു വയസുകാരിയാണ് അസാമാന്യ മികവുള്ള നൃത്തച്ചുവടുകളുമായി ലോകത്തെ ഞെട്ടിച്ചത്. വീഡിയോ ഷെയറിംഗ് വെബ്സൈറ്റായ യൂട്യൂബില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടത് ഈ നാല് വയസ്സുകാരിയെയാണ്. 11 കോടിയില്‍ പരം പേരാണ് യൂട്യൂബില്‍ വാച്ച് മി എന്ന് പേരിട്ട ഈ വീഡിയോ കണ്ടത്. ഇതൊരു സര്‍വകാല റെക്കോര്‍ഡാണ്. ഹെവന്‍ കിംഗും കൂട്ടുകാരും ചേര്‍ന്ന് തകര്‍പ്പന്‍ ഡാന്‍സ് പ്രകടനമാണ് ഈ 2.03 മിനുട്ട് വീഡിയോയില്‍ നടത്തിയിരിക്കുന്നത്. കോറിയോഗ്രാഫറായ ടിയാനീ കിംഗ് യൂട്യൂബില്‍ ഷെയര്‍ ചെയ്ത വീഡിയോയുടെ വ്യൂവര്‍ഷിപ് 2015 ഡിസംബര്‍ 10 വരെ 116,537,698 എന്നതാണ്. 2015 ല്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് കിട്ടിയ വീഡിയോ ഇതാണ് എന്നാണ് യൂട്യൂബ് തന്നെ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല