1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2018

സ്വന്തം ലേഖകന്‍: പാക് പ്രകോപനത്തിന് മിന്നലാക്രമണം മറുപടി; പാക് സൈന്യത്തിന്റെ ഭരണ നിര്‍വഹണ ആസ്ഥാനവും ഭീകര ക്യാമ്പുകളും ഇന്ത്യ തകര്‍ത്തു. കരസേനയുടെ കെട്ടിടങ്ങള്‍ക്കും ബ്രിഗേഡ് ആസ്ഥാനത്തിനും നേരെ പാക് സൈന്യം ഒക്ടോബര്‍ 23 ന് ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ തിരിച്ചടിച്ചത്. നിയന്ത്രണരേഖയ്ക്കുസമീപം പാക്കധീന കശ്മീരിലുള്ള പാക് സൈന്യത്തിന്റെ ഭരണനിര്‍വഹണ ആസ്ഥാനങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഖോയ്‌റാട്ട, സമാനി മേഖലകളിലെ സൈനികകേന്ദ്രങ്ങളിലായിരുന്നു ആക്രമണം. ഒക്ടോബര്‍ 23ന് പൂഞ്ഛിലെ ബ്രിഗേഡ് ആസ്ഥാനത്തിനും സൈനികര്‍ക്കും നേരെ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനു ശക്തമായ മറുപടിയാണ് ഇതിലൂടെ ഇന്ത്യ നല്‍കിയതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആക്രമണത്തിനുശേഷം ഇതിന്റെ പുക പുറത്തുവരുന്നതായി അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് കാണാമെന്നും അവര്‍ പറഞ്ഞു.

അതിര്‍ത്തിയില്‍നിന്ന് ലഭിച്ച വിവരത്തിന്റെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം പറഞ്ഞത്. നിരന്തരമായി പാക് സൈന്യം പ്രകോപിപ്പിച്ചിട്ടും ഇന്ത്യന്‍ സൈന്യം പരമാവധി പിടിച്ചുനിന്നെന്നും അവര്‍ വ്യക്തമാക്കി. പാക്കധീന കശ്മീരിലെ ജനവാസ പ്രദേശങ്ങളെ തിരിച്ചടി നടത്തിയപ്പോള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.