സ്വന്തം ലേഖകൻ: സര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കുന്ന വേതന വര്‍ദ്ധനവുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോള്‍, ജീവിത ചെലവു കൂടി പരിഗണനയില്‍ എടുക്കണമെന്ന് ലോ പേയ് കമ്മീഷന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മിനിമം വേതനത്തില്‍ കാര്യമായ പരിഷ്‌കരണമാണ് യുകെ സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ ഇരിക്കുന്നത്. ഇതില്‍ മിനിമം വേതനം നിര്‍ണ്ണയിക്കുമ്പോള്‍ ജീവിത ചെലവ് (കോസ്റ്റ് ഓഫ് ലിവിംഗ്) കൂടി പരിഗണനയില്‍ എടുക്കും.
അടുത്തിടെ പുറത്തു വന്ന ഒരു സര്‍വ്വേഫലത്തിന് പുറകെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം വരുന്നത്. അതില്‍ പങ്കെടുത്തവരില്‍ 70 ശതമാനം പേര്‍ 18 മുതല്‍ 20 വയസ്സു വരെ പ്രായമുള്ളവര്‍ക്കുള്ള ഏറെ കുറവായ വേതന നിരക്ക് എടുത്തു കളയണമെന്ന അഭിപ്രായക്കാരായിരുന്നു. സാധാരണയായി ലോ പെയ് കമ്മീഷന്‍ തന്നെ സര്‍ക്കാരിനോട് കുറഞ്ഞ വേതന നിരക്ക് ശുപാര്‍ശ ചെയ്യുമെങ്കിലും, കുറഞ്ഞ വേതനം ലഭിക്കുന്നവര്‍ക്ക് മറ്റാരെയും ആശ്രയിക്കാതെ സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാന്‍ കഴിയുമോ എന്നത് പരിഗണനയില്‍ എടുക്കണം എന്നത് നിര്‍ബന്ധമായിരുന്നില്ല.
തികച്ചും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ലോ പേയ് കമ്മീഷനോട്,കുറഞ്ഞ വേതന നിരക്ക് പുതുക്കി നിശ്ചയിക്കുമ്പോള്‍ ജീവിത ചെലവുകള്‍ കൂടി പരിഗണിക്കണമെന്ന നിര്‍ദ്ദേശം വച്ചത് ബിസിനസ്സ് സെക്രട്ടറിയായ ജോനാഥന്‍ റെയ്നോള്‍ഡ്‌സ് ആണ്. കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധിയില്‍ ഏറെ ദുരിതങ്ങള്‍ അനുഭവിക്കുന്നത് തൊഴിലാളി വര്‍ഗ്ഗമാണെന്ന് പറഞ്ഞ അദ്ദേഹം അത് പരിഹരിക്കുന്നതിനായി പുതിയ നടപടികള്‍ സ്വീകരിക്കുകയാണെന്നും പറഞ്ഞു.
കൂടുതല്‍ ആളുകളെ തൊഴില്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയും അതുവഴി ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അതുവഴി ജനങ്ങളുടെ സുരക്ഷിതത്വവും അന്തസ്സും ഉയര്‍ത്തും, അതുവഴി രാജ്യത്തിന്റെ സാമ്ലത്തിക വളര്‍ച്ച ഉറപ്പു വരുത്തും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല