സ്വന്തം ലേഖകന്‍: സ്വന്തം മണ്ഡലത്തില്‍ റേഞ്ചില്ല, ഫോണ്‍ വിളിക്കാന്‍ മരത്തില്‍ വലിഞ്ഞു കയറി കേന്ദ്രമന്ത്രി. കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്!!വാളാണു രാജസ്ഥാനിലെ ബിക്കാനിറില്‍ മരം കയറി ഫോണ്‍ ചെയ്യേണ്ടി വന്നത്. തന്റെ പാര്‍ലമെന്റ് മണ്ഡലത്തിലെ ധോലിയ ഗ്രാമം സന്ദര്‍ശിച്ചപ്പോഴാണു കേന്ദ്രമന്ത്രിക്ക് ഈ അനുഭവമുണ്ടായത്.
ഗ്രാമത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നില്ലെന്നു കേന്ദ്രമന്ത്രിയോടു നാട്ടുകാര്‍ പരാതിപ്പെട്ടു. ഉടനെ മന്ത്രി ഫോണില്‍ ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും നെറ്റ്!വര്‍ക്ക് ഇല്ലായിരുന്നു. ഇതു ഗ്രാമത്തിലെ സ്ഥിരം പ്രശ്‌നമാണെന്നും മരക്കൊമ്പില്‍ കയറിനിന്നാല്‍ കുറച്ചു റേഞ്ചു കിട്ടുമെന്നും ഗ്രാമീണര്‍ പറഞ്ഞു.
നാട്ടുകാര്‍തന്നെ ഏണി കൊണ്ടുവന്നു മരത്തില്‍ ചാരിവച്ചു. മന്ത്രി അര്‍ജുന്‍ രാം മേഘ്വാ_ള്‍ ഏണിയില്‍ മുകളിലേക്കു കയറി. നെറ്റ്!വര്‍ക്ക് വന്നപ്പോള്‍ ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെട്ടു. ഗ്രാമീണരുടെ പ്രശ്‌നങ്ങളില്‍ ഉടന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. എല്ലാം ശരിയാക്കുമെന്നു ഉറപ്പുനല്‍കിയാണു മന്ത്രി മടങ്ങിയത്.
എന്തായാലും മരത്തില്‍ക്കയറിയുള്ള മന്ത്രിയുടെ ഫോണ്‍വിളി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത മട്ടാണ്. രാജസ്ഥാനിലെ മിക്ക ഗ്രാമങ്ങളുടെയും സ്ഥിതി ഇതാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ ദയനീയാവസ്ഥ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള ഒരു അവസരമായി മന്ത്രിയുടെ ഫോണ്‍ വിളി മാറ്റാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല