സ്വന്തം ലേഖകന്‍: മിനസോട്ടയിലെ ഡോര്‍സെറ്റ് നഗരത്തില്‍ മേയര്‍ക്ക് വയസ് മൂന്ന്, ഭരണം തകൃതി. മൂന്നുവയസ്സുകാരന്‍ ജയിംസ് ടഫ്റ്റ്‌സാണ് അമേരിക്കയിലെ മിനസോട്ടയിലെ ഈ കുഞ്ഞു നഗരത്തിന്റെ മേയര്‍. താമസക്കാരായി ആകെ 22 പേരുള്ള കുഞ്ഞു നഗരമാണ് ഡോര്‍സെറ്റ്.
കുഞ്ഞു നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ടഫ്റ്റ്‌സ്. നേരത്തെ ടപ്ഫ്റ്റ്‌സിന്റെ ചേട്ടന്‍ റോബര്‍ട്ടിനായിരുന്നു ഈ ബഹുമതി. റോബര്‍ട്ട് മൂന്നാം വയസ്സിലും നാലാം വയസ്സിലുമായി രണ്ടുതവണ മേയറായിട്ടുണ്ട്. പക്ഷേ വെറും രണ്ടു ദിവസത്തിന്റെ വ്യത്യാസത്തില്‍ ചേട്ടന്റെ റെക്കോ!ര്‍ഡ് അനുജന്‍ സ്വന്തമാക്കി.
ആളുകളെ കാണുമ്പോള്‍ ചിരിക്കാനും ഹസ്തദാനത്തിനായി കുഞ്ഞിക്കൈ നീട്ടാനും ഒക്കെ മിടുക്കനാണ് കുഞ്ഞു മേയര്‍. സാമൂഹിക സേവനരംഗത്തും സജീവമാണ് സഹോദരന്മാര്‍. ജീവകാരുണ്യ സംഘടനകള്‍ക്കുവേണ്ടി ധനസമാഹരണം, സന്നദ്ധപ്രവര്‍ത്തനം എന്നിവയാണ് സഹോദരമാരുടെ പ്രധാന പരിപാടി.
വിനോദസഞ്ചാരകേന്ദ്രം കൂടിയായ ഡോര്‍സെറ്റില്‍ എല്ലാ വര്‍ഷവും മേയര്‍ തെര!ഞ്ഞെടുപ്പു നടത്തും. ഒരു ഡോളറിന്റെ ബാലറ്റ് പേപ്പര്‍ വോട്ടര്‍മാര്‍ തന്നെ വാങ്ങി വോട്ടു രേഖപ്പെടുത്തി പെട്ടിയിലിടും. നഗരത്തിലെ ഭക്ഷ്യമേളയില്‍ നറുക്കെടുപ്പു നടത്തിയാണു മേയറെ കണ്ടെത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല