ലണ്ടന്‍:ഭക്ഷ്യോത്പന്നങ്ങള്‍ ഉള്‍പ്പെടെ നിത്യോപയോഗസാധനങ്ങള്‍ക്ക് യൂറോപ്യന്‍യൂണിയനില്‍ ഏറ്റവും കൂടുതല്‍ വില യുകെയില്‍. ഇതുമൂലം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ സാധാരണകുടുംബങ്ങള്‍ പെടാപ്പാടുപെടുകയാണ്. അടുത്തനാളുകളിലൊന്നും ഭക്ഷ്യവില കുറയില്ലെന്ന സൂചനകളാണ് ഈ രംഗത്തെ വിദഗ്ധര്‍ നല്കുന്നത്.2022 വരെ വിലക്കയറ്റത്തിനു ശമനമുണ്ടാകില്ല എന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു. ഇപ്പോഴത്തെ പണപ്പെരുപ്പതോത് തുടര്‍ന്നാല്‍ ഭക്ഷ്യവസ്തുക്കളുടെ വില ഇരട്ടിയാകുമെന്ന ആശങ്കയും ഇതോടൊപ്പം നിലനില്ക്കുന്നു. 2007 മുതലുള്ള കണക്കെടുത്താന്‍ ഭക്ഷ്യവിലയില്‍ 32 ശതമാനത്തിന്റെ വര്‍ധനയാണ് രാജ്യത്ത് ഉണ്ടായത്. യൂറോപ്യന്‍ യൂണിയന്‍ മൊത്തത്തില്‍ നോക്കിയാല്‍ യുകെയിലെ വര്‍ധന ഇരട്ടിയാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എന്‍വണ്‍മെന്റ് ഫുഡ് ആന്റ് റൂറല്‍ അഫയേഴ്‌സ് സ്ഥിരീകരിക്കുന്ന ഈ കണക്കുകള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു.
ഓരോ കുടുംബവും ശരാശരി 4000 ഡോളര്‍വീതമാണ് ഭക്ഷ്യധാന്യങ്ങള്‍ക്ക് പ്രതിവര്‍ഷം അധികമായി ചെലവഴിക്കേണ്ടിവരുന്നത്. തൊട്ടുമുമ്പുള്ളവര്‍ഷം ഇത് 2766 ഡോളര്‍ മാത്രമായിരുന്നു എന്നും മനസിലാക്കണം. ഉത്പന്നവിലയ്‌ക്കൊപ്പം ജനപ്പെരുപ്പവും വിലക്കയറ്റത്തിനു കാരണമാകുന്നു. ആവശ്യക്കാര്‍ ഏറുന്നത് വിലവര്‍ധിപ്പിക്കുമെന്ന സാമ്പത്തികശാസ്ത്രമാണ് ഇവിടെ പ്രാവര്‍ത്തികമാകുന്നത്. ഇതിനിടെ കൂനിന്മേല്‍ കുരുവെന്ന പോല്‍ റഷ്യയില്‍ വരള്‍ച്ചയും യുകെയില്‍ വെള്ളപ്പൊക്കവും അനുഭവപ്പെട്ടു. ഇതോടെ രണ്ടിടത്തേയും ഗോതമ്പുകൃഷി തകര്‍ന്നുതരിപ്പണമായി. വിലക്കയറ്റിന് മറ്റൊരു കാരണമായി ഇതിനെ വിലയിരുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല