സ്വന്തം ലേഖകന്‍: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് 50 ലക്ഷം പിഴയും മൂന്നു വര്‍ഷം വിലക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതോ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതോ ആയ പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങളെ തടവ് ശിക്ഷയില്‍ നിന്ന് ഒഴിവാക്കി.
കേന്ദ്ര മന്ത്രിമാരുടെ പ്രത്യേക യോഗത്തിലാണ് പുതിയ തീരുമാനം. മുന്‍പ് ആദ്യത്തെ തവണ കേസില്‍ പെട്ടാല്‍ 10 ലക്ഷം പിഴയും രണ്ട് വര്‍ഷം തടവും രണ്ടാം തവണ പെട്ടാല്‍ 50 ലക്ഷം പിഴയും അഞ്ച് വര്‍ഷം തടവുമായിരുന്നു വിധിച്ചിരുന്നത്.
ഒരു രാജ്യത്തും പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് തടവ് അനുഭവിക്കേണ്ടി വരുന്നില്ല എന്നതാണ് പുതിയ തീരുമാനത്തില്‍ എത്താന്‍ കാരണം. മന്ത്രി സഭയുടെ ശൈത്യകാല സമ്മേളനത്തില്‍ ഇത് ബില്ലായി അവതരിപ്പിക്കാനാണ് തീരുമാനം.
മാഗി ന്യൂഡില്‍സ്, നിറപറ കറി പൗഡര്‍ എന്നിവയുടെ പരസ്യത്തില്‍ അഭിനയിച്ച അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, പ്രീതി സിന്റ, ഖുശ്ബു, കാവ്യ മാധവന്‍ എന്നിവര്‍ അടുത്തിടെ വിവാദത്തില്‍ പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല