സ്വന്തം ലേഖകന്‍: തടി കുറയ്ക്കണമെന്ന് സംഘാടകര്‍, സൗന്ദര്യ മത്സരത്തിനായി ശരീരം മാറ്റിമറിക്കാന്‍ ഒരുക്കമല്ലെന്ന് മിസ് ബ്രിട്ടന്‍, കിരീടം തിരികെ നല്‍കിയ സൗന്ദര്യ റാണിക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം. മിസ് ബ്രിട്ടന്‍ കിരീടം ചൂടിയ സോയി സമെയിലിയാണ് തന്റെ ശക്തമായ നിലപാടു കാരണം സോഷ്യല്‍ മീഡിയയില്‍ താരമായത്.
സെപ്റ്റംബറില്‍ നടക്കുന്ന മിസ്സ് യുനൈറ്റഡ് കോണ്ടിനന്‍സില്‍ ബ്രിട്ടനെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള തയാറെടുപ്പിലായിരുന്നു സമെയിലി. തെക്കേ അമേരിക്കയിലെ എക്യൂഡേറിലാണ് മത്സരം നടക്കുന്നത്. എന്നാല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി തടി കുറയ്ക്കാന്‍ പരിപാടിയുടെ ഡയറക്ടേര്‍സ് സമെയിലിയോട് ആവശ്യപ്പെട്ടു.
ഇതേ തുടര്‍ന്ന് മത്സരത്തില്‍ നിന്ന് പിന്മാറുകയും മിസ്സ് ബ്രിട്ടന്‍ കിരീടം തിരികെ നല്‍കുകയും ചെയ്യുകയാണ് സമെയിലി ചെയ്തത്. ഞാന്‍ എന്നെ സ്‌നേഹിക്കുന്നു. ആര്‍ക്ക് വേണ്ടിയും മാറാന്‍ ഞാന്‍ തയ്യാറല്ല. സൈസ് 10 ആയത് കൊണ്ട് മാത്രം എന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നില്ലെങ്കില്‍ അത് അവരുടെ നഷ്ടമാണ്. മത്സരത്തില്‍ നിന്ന് പിന്മാറിയ ശേഷം ഫേസ്ബുക്കില്‍ സമെയിലി എഴുതി.
സമെയിലിയുടെ പോസ്റ്റ് വൈറലായതോടെ പോസ്റ്റിനു താഴെ അഭിനന്ദന പ്രവാഹമായിരുന്നു പിന്നീട്. ആര്‍ക്കു മുന്‍പിലും അടിയറവ് വെക്കാത്ത ഈ തന്റേടം അഭിന്ദനമര്‍ഹിക്കുന്നുവെന്ന് പലരും കുറിച്ചു. നിങ്ങളാരാണെങ്കിലും ഇങ്ങനെയൊരു പ്രവര്‍ത്തിയിലൂടെ മറ്റുള്ളവര്‍ക്ക് പ്രചോദനം ആയിരിക്കുകയാണെന്നും ചിലര്‍ കമന്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല