സ്വന്തം ലേഖകന്‍: മിസ് യൂണിവേഴ്‌സ് പട്ടം ഫിലിപ്പീന്‍സ് സൗന്ദര്യ റാണി കത്രിയോന ഗ്രേയ്ക്ക്; വിശ്വസുന്ദരിപ്പട്ടം ഫിലിപ്പീന്‍സിലെത്തുന്നത് നാലാം തവണ. 93 രാജ്യങ്ങളിലെ സുന്ദരിമാരെ പിന്തള്ളിയാണ് കത്രിയോന (24) കിരീടം ചൂടിയത്. മിസ് ദക്ഷിണാഫ്രിക്ക തമാറിന്‍ ഗ്രീന്‍ രണ്ടാം സ്ഥാനക്കാരിയും മിസ് വെനിസ്വേല സ്‌തേഫാനി ഗുട്ട്യേറസ് മൂന്നാം സ്ഥാനക്കാരിയുമായി. ഗായികയും മോഡലുമായ കത്രിയോനയുടെ പിതാവ് ഓസ്‌ട്രേലിയക്കാരനാണ്. അമ്മ ഫിലിപ്പീന്‍സുകാരിയും.
അഗ്‌നിപര്‍വത ലാവയുടെ ചുവന്ന നിറമുള്ള ഗൗണ്‍ അണിഞ്ഞാണ് കത്രിയോന അവസാന റൗണ്ടില്‍ വേദിയിലെത്തിയത്. മനിലയിലെ ചേരികളിലെ സന്നദ്ധപ്രവര്‍ത്തനത്തിനിടെ കണ്ട ജീവിതം, ദുരിതങ്ങള്‍ക്കിടയിലും സൗന്ദര്യം കണ്ടെത്താന്‍ തന്നെ പഠിപ്പിച്ചുവെന്ന അവസാന റൗണ്ടിലെ ചോദ്യത്തിനുള്ള മറുപടിയാണ് കത്രിയോനയെ കിരീടനേട്ടത്തില്‍ എത്തിച്ചത്.
2015ലെ മത്സരവേദിയില്‍ ജേതാവിന്റെ പേര് തെറ്റായി പ്രഖ്യാപിച്ച സ്റ്റീവ് ഹാര്‍വിയാണ് ഇത്തവണയും അവതാരകനായത്. വിശ്വസുന്ദരി മത്സര ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്!ജെന്‍ഡര്‍ മത്സരാര്‍ഥിയായതും ശ്രദ്ധേയമായി. സ്‌പെയിനില്‍നിന്നുള്ള ആഞ്ജല പോണ്‍സെയാണ് ഇങ്ങനെ ചരിത്രത്തില്‍ സ്ഥാനം നേടിയത്. വ്യത്യസ്ത മേഖലകളില്‍ തിളങ്ങുന്ന 7 സ്ത്രീകള്‍ വിധികര്‍ത്താക്കളായി എത്തിയ ഇത്തവണത്തെ മത്സരത്തിന്റെ പ്രമേയം ‘ശാക്തീകരിക്കപ്പെട്ട സ്ത്രീകള്‍’ എന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല