സ്വന്തം ലേഖകന്‍: ലോകസുന്ദരിപ്പട്ടം പ്യൂട്ടോ റികോ സുന്ദരി സ്റ്റെഫാനി ഡെല്‍ വല്ലേക്ക്. 117 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളെ പിന്തള്ളിയാണ് 19 കാരിയായ സ്റ്റെഫാനി കിരീടം സ്വന്തമാക്കിയത്. മേരിലാന്‍ഡ് ഓക്‌സോണ്‍ ഹില്‍ എം.ജി.എം നാഷണല്‍ ഹാര്‍ബറില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ മിസ് ഡോമനിക്കന്‍ റിപ്പബ്ലിക് രണ്ടാംസ്ഥാനവും മിസ് ഇന്‍ഡോനീഷ്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
1975ല്‍ വില്‍നെലിയ മെര്‍സെഡ് മിസ് ലോക സുന്ദരി പട്ടം നേടിയതിനുശേഷം ഇതാദ്യമായാണ് പോര്‍ട്ടോ റിക്കോയില്‍ നിന്നുള്ളയാള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. 19 വയസുകാരിയായ സ്‌റ്റെഫാനിക്ക് ഇംഗ്ലീഷ്, സ്പാനീഷ്, ഫ്രഞ്ച് ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്.
കെനിയയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നുമുള്ള സുന്ദരിമാരും അവസാന അഞ്ചില്‍ ഇടം പിടിച്ചിരുന്നു. സ്‌പെയിന്‍ സ്വദേശിനിയായ മുന്‍ലോകസുന്ദരി മിരിയ ലാലഗുണയാണ് സെറ്റാഫിനിയെ കിരീടം അണിയിച്ചത്. ഇന്ത്യന്‍ സുന്ദരി പ്രിയദര്‍ശിനി ചാറ്റര്‍ജി മികച്ച 20 സുന്ദരികളുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ഡല്‍ഹി സ്വദേശിനിയാണ് പ്രിയദര്‍ശിനി.
ഇത്തവണ മിസ് വേള്‍ഡ് മല്‍സരത്തിനു വിവാദത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു. കാനഡയെ പ്രതിനിധീകരിച്ച ചൈനീസ് വംശജയായ അനസ്താസിയ ലിന്‍ ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു സംസാരിച്ചിരുന്നു. മിസ് വേള്‍ഡ് സംഘാടകര്‍ ലിന്നിനോട് മൂന്നാഴ്ച മാധ്യമങ്ങളോടു സംസാരിക്കരുത് എന്നു പറഞ്ഞതാണ് വിവാദമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല