മുംബൈയില്‍ നിന്ന് കാണാതായ പാക് സിനിമാനടിയും മോഡലുമായ വീണ മാലിക്ക് പാകിസ്ഥാനിലുണ്ടെന്ന് റിപ്പോര്‍ട്ട്. വീസ പുതുക്കുന്നതിനായി വീണ രഹസ്യമായി പാകിസ്ഥാനിലേക്ക് കടക്കുകയായിരുന്നു എന്നാണ് സൂചന.
വിസ പുതുക്കണമെന്ന് വീണയോട് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വാഗാ അതിര്‍ത്തി വഴി വെള്ളിയാഴ്ച വീണ പാകിസ്ഥാനിലെത്തുകയായിരുന്നു. ഇവര്‍ അജ്ഞാത കേന്ദ്രത്തിലാണ് ഇപ്പോഴുള്ളത്. വീണ കാണാതായ സംഭവത്തില്‍ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.
നഗ്നചിത്രത്തിന്റെ പേരില്‍ വിവാദത്തിലായ വീണ സിനിമാ ഷൂട്ടിംഗിനായാണ് മുംബൈയിലെത്തിയത്. എന്നാല്‍ അവരെ കാണാതായെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നുമുള്ള കാര്യം ചിത്രത്തിന്റ് പ്രൊഡക്ഷന്‍ യൂണിറ്റാണ് പൊലീസില്‍ അറിയിച്ചത്.
എഫ്എച്ച്എം മാസികയുടെ മുഖചിത്രമായി വീണയുടെ നഗ്നചിത്രം പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദമായിരുന്നു. എഫ്എച്ച്എം മാസികയുടെ ഇന്ത്യന്‍ പതിപ്പായ ‘എഫ്എച്ച്എം ഇന്ത്യ’യുടെ ഡിസംബര്‍ ലക്കത്തിലാണ് വീണയുടെ നഗ്‌നചിത്രം മുഖചിത്രമായി ഉപയോഗിച്ചത്. പാക് ചാര സംഘടനയുടെ പേര് (ഐഎസ്ഐ) കൈയില്‍ പച്ചകുത്തിയാണ് വീണ മാഗസിന്‍റെ കവറില്‍ പ്രത്യക്ഷപ്പെട്ടത്.
വിവാദങ്ങളെ തുടര്‍ന്ന് ചിത്രത്തില്‍ കൃത്രിമം കാണിച്ചെന്ന പരാതിയുമായി വീണ രംഗത്തെത്തി. പാകിസ്ഥാനില്‍ നിന്ന് വീണയ്ക്ക് വധഭീഷണിയും ഉണ്ടായിരുന്നു. മാസികയ്‌ക്കെതിരെ പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീണ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല