സ്വന്തം ലേഖകന്‍: കാസര്‍കോടുനിന്ന് ദുരൂഹമായ സാഹചര്യത്തില്‍ കാണാതായി ഐഎസില്‍ ചേര്‍ന്നെന്ന് സംശയിക്കപ്പെടുന്ന യുവാവ് കൊല്ലപ്പെട്ടതായി സന്ദേശം. കാസര്‍കോട് തൃക്കരിപ്പൂര പടന്ന സ്വദേശി ഹഫിസുദ്ദീന്‍(24) ആണ് അഫ്ഗാന്‍ സേനയുടെ ഡ്രോണ്‍ ആകേമണത്തില്‍ കൊല്ലപെട്ടതായി ബന്ധുക്കള്‍ക്ക് ഞായറാഴ്ച ടെലിഗ്രാം ആപ്പില്‍ സന്ദേശം ലഭിച്ചത്. മൃതദേഹം അഫ്ഗാനില്‍ തന്നെ കബറടക്കിയതായും അറിയിച്ചു. ഹഫീസിനൊപ്പം കാണാതായ ഒരാളാണ് ബന്ധുക്കളെ വിവരം അറിയിച്ചത്.
‘ഹഫീസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖബറടക്കം നടത്തി. ഹഫീസിനെ ഞങ്ങള്‍ രക്തസാക്ഷിയായാണ് കാണുന്നത്. ഞങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു’ , എന്നാണ് സന്ദേശം. ഹഫീസിനൊപ്പം കാണാതായ പടന്ന തെക്കേപ്പുറം അഷ്ഫാഖിന്റെ ടെലഗ്രാം ആപ്പ് വഴിയാണ് സന്ദേശമെത്തിയത്. അഷ്ഫാഖിന്റെ കുടുംബാംഗത്തിന്റെ ഫോണിലാണ് കഴിഞ്ഞ ദിവസം സന്ദേശം ലഭിച്ചത്. അഷ്ഫാഖ് ഇടയ്ക്ക് കുടുംബാംഗത്തിന് ടെലഗ്രാം ആപ് വഴി സന്ദേശം അയക്കാറുണ്ടായിരുന്നു.
പടന്നതില്‍ നിന്ന് കാണാതായ 11 പേരും ഐഎസ് ബന്ധം ഉള്ളളവരാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കണാതായ ഇവരുടെ തലവനാണ് ഹഫിസുദ്ദീന്‍ എന്നാണ് സൂചന. അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസില്‍ ചേരാനാണ് ഹഫീസുദ്ദീന്‍ അടക്കമുള്ളവര്‍ നാടുവിട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ അഫ്ഗാനിലേക്കും സിറിയയിലേക്കും പോയെന്നായിരുന്നു നിഗമനം. മരണം സ്ഥിതീകരിക്കാന്‍ എന്‍ഐഎ ഇന്റര്‍പോളിന്റെയും അഫ്ഗാന്‍ സര്‍ക്കാരിന്റെയും സഹായം തേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല