റിയാനെയറിന്റെ വിമാനങ്ങളില്‍ അശ്ലീല വീഡിയോകളും പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു. റിയാനെയറിന്റെ ഉടമ മിഖായേല്‍ ഒ ലിയറിയാണ് ഇക്കാര്യം തീരുമാനിച്ചത്. ഹോട്ടല്‍ മുറികളിലെ പെയ്-ടി വി സര്‍വീസുകള്‍ക്ക് സമാനമായി വിമാനങ്ങളില്‍ വെബ് ഓഫര്‍ നടപ്പാക്കാന്‍ സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.
യാത്രക്കാര്‍ക്ക് തങ്ങളുടെ ഐപ്പാഡുകളും സ്മാര്‍ട്‌ഫോണുകളും വഴിയാണ് ഈ സേവനം ലഭ്യമാകുക. ഫോണുകളില്‍ റെയ്‌നെയറിന്റെ പ്രത്യേക ആപ്ലിക്കേഷനില്‍ ലോഗ്-ഇന്‍ ചെയ്താല്‍ വാതുവെയ്പ്പുകളില്‍ പങ്കെടുക്കുകയും ഗെയിം സൈറ്റുകളില്‍ കയറുകയും സിനിമ കാണുകയും ചെയ്യാം. എന്നാല്‍ ഇതിനെല്ലാം പ്രത്യേകം പണം നല്‍കണമെന്ന് മാത്രം.
വലിയ സ്‌ക്രീനിലോ മറ്റുള്ളവര്‍ കൂടി കാണുന്ന പോലെ സീറ്റിന്റെ പിന്നിലോ സ്‌ക്രീന്‍ സ്ഥാപിച്ച് അതുവഴി പ്രദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മിഖായേല്‍ അറിയിച്ചു. ലോകത്തെല്ലായിടങ്ങളിലും ഹോട്ടലുകള്‍ ഈ സൗകര്യം നല്‍കുന്നുണ്ട്. പിന്നെന്തുകൊണ്ട് വിമാനങ്ങളില്‍ ഇത് പാടില്ല എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഒരു വര്‍ഷത്തിനകം ഈ സേവനം നടപ്പാക്കാന്‍ സാധിക്കുമെന്നാണ് റെയ്‌നെയറിന്റെ പ്രതീക്ഷ.
വിമാനങ്ങളില്‍ അതിശക്തവും വിലക്കൂടിയതുമായ ബ്രോഡ്ബാന്‍ഡ് സംവിധാനം സ്ഥാപിക്കുന്നതിനാണ് ഈ കാലതാമസം. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനി ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് റെയ്‌നെയര്‍ വക്താക്കള്‍ അറിയിച്ചു. ഹോട്ടല്‍ മുറികള്‍ ഈ സേവനം നല്‍കുമ്പോള്‍ അവിടെ ഒരു മുറിയുടെ സ്വകാര്യതയുണ്ടെന്നും എന്നാല്‍ വിമാനത്തില്‍ ഈ സ്വകാര്യത ലഭ്യമാകില്ലെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല