സൈക്കിളില്‍ ഡൗണിംഗ്‌സ്ട്രീറ്റിന് അകത്തേക്ക് കടത്തി വിടാനാകില്ലെന്ന് പറഞ്ഞതിന് ടോറി ചീഫ് വി്പ്പ് ആന്‍ഡ്രൂ മിച്ചെല്‍ പോലീസുകാരെ ചീത്തവിളിച്ചു. സൈക്കിളില്‍ ഡൗണിംഗ്‌സ്ട്രീറ്റിന്റെ കവാടത്തിലെത്തിയ മിച്ചലിനെയാണ് സുരക്ഷാ കാരണം പറഞ്ഞ് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ തടഞ്ഞത്. ഒരു വനിതാ കോണ്‍സ്റ്റബിളിനെ നോക്കി മോശമായ പദപ്രയോഗങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് സംഭവം വിവാദത്തിലായി. കൂടെയുണ്ടായിരുന്ന പോലീസുകാരനെ വിഡ്ഢിയെന്നും സാധാരണക്കാരനെന്നും വിളിച്ചതും വിവാദത്തിലായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മിച്ചലിന്റെ രാജിക്കായി മുറവിളി തുടങ്ങി.
രണ്ടാഴ്ച മുമ്പ് നടന്ന മന്ത്രിസഭാ പുനംസഘടനയിലാണ് മിച്ചലിനെ ചീഫ് വിപ്പാക്കിയത്. സൈ്ക്കിളില്‍ ഡൗണിംഗ്‌സ്ട്രീറ്റിന്റെ കവാടത്തിലെത്തിയ മിച്ചലിനെ പോലീസ് തടയുകയായിരുന്നു. സുരക്ഷാകാരണങ്ങളാല്‍ സൈക്കിള്‍ അകത്ത് കടത്തിവിടാനാകില്ലെന്നും പകരം മെയിന്‍ഗേറ്റിന് സമീപത്തുളള പെഡസ്ട്രിയന്‍ ഗേറ്റില്‍ കൂടി പോകാനും പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ മിച്ചലിനെ ഉപദേശിക്കുകയായിരുന്നു. കോപാകുലനായ മിച്ചല്‍ പോലീസുകാരെ നോക്കി ഉച്ചത്തില്‍ ചീത്തവിളിച്ചു. ചീത്തവിളിച്ചതിന് എതിരേ പോലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
അക്രമിയുടെ വെടിയേറ്റ് രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാര്‍ മരിച്ചതിന് തൊട്ടുപിന്നാലെ ചീഫ് വിപ്പിന്റെ വക പോലീസിന് നേരെയുണ്ടായ മോശം വാക്കുകള്‍ വന്‍ പ്രതിക്ഷേധത്തിന് കാരണമായി. എന്ത് കാരണത്തിന്റെ പുറത്തായാലും മിച്ചല്‍ അങ്ങനെ പെരുമാറിയത് തെറ്റായിപോയി എന്ന് സംഭവത്തോട് പ്രതികരിക്കവേ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കി. സംഭവം പോലീസുകാരുടെ ഇടയില്‍ കനത്ത പ്രതിക്ഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. സംഭവം വിവാദമായതോടെ അന്‍ഡ്രൂ മിച്ചല്‍ പോലീസുകാരോട് ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ പോലീസുകാര്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറഞ്ഞിരിക്കുന്ന തരം പദപ്രയോഗങ്ങളൊന്നും തന്നെ താന്‍ നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച രാത്രിയോടോയാണ് സംഭവം നടക്കുന്നത്. താന്‍ ചീഫ് വിപ്പാണന്നും ഈ ഗേറ്റില്‍ കൂടെ താന്‍ പോകുമെന്നും പറഞ്ഞാണ് മിച്ചല്‍ ചീത്തവിളി ആരംഭിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. മിച്ചല്‍ പറഞ്ഞ വാക്കുകള്‍ അതേപടി പരാതിയിലും പറഞ്ഞിട്ടുണ്ടെന്ന് മെട്രോപോളിറ്റന്‍ പോലീസ് ഫെഡറേഷനിലെ ജോണ്‍ ടുള്ളി സ്ഥീരീകരിച്ചു. SO6ഡിപ്ലോമാറ്റിക് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ തങ്ങളുടെ മേധാവികള്‍ വഴിയാണ് കോണ്‍സ്റ്റബിള്‍മാര്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനായി വിളിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ പോലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ മിച്ചലിന്റെ രാജിക്കായി പ്രതിപക്ഷം മുറവിളി തുടങ്ങി. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന മിച്ചലിനേ പോലുളള ഒരാളില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത വാക്കുകളാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നതെന്നും മിച്ചല്‍ സ്വയം രാജിവെയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ പ്രധാനമന്ത്രി ധൈര്യം കാണിക്കണമെന്നും ജോണ്‍ ടുളളി ആവശ്യപ്പെട്ടു.
ആന്‍ഡ്രൂ മിച്ചലിനെതിരേ ഇതിനു മുന്‍പും ധാരാളം പരാതികള്‍ ഉണ്ടായിട്ടുണ്ട്. ഇയാള്‍ വളരെ പരുക്കനും മുന്‍കോപിയുമാണന്ന് അയല്‍ക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. അയല്‍ക്കാരോട് സംസാരിക്കാറുപോലും ഇല്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന് എല്ലാവര്‍ക്കും കത്തുകള്‍ അയക്കുകയായിരുന്നു. മുപ്പതു വര്‍ഷമായി മിച്ചലിന്റെ അയല്‍ക്കാരായി ജീവിക്കുന്ന ഒരു കുടുംബം മിച്ചല്‍ ഒരു ദുസ്വപ്‌നമാണന്നാണ് പ്രതികരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല