സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ വര്‍ണാഭമായ പരിപാടികളോടെ നടന്നു. വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഫ: സജി മലയില്‍ പുത്തന്‍പുര അര്‍പ്പിച്ച ദിവ്യബലിയോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു.
ഫാ: സജി മലയില്‍ പുത്തന്‍പുര ക്രിസ്തുമസ് പുതുവര്‍ഷ സന്ദേശം നല്‍കി. തുടര്‍ന്നു വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്ക് തുടക്കമായി. സ്റ്റോക്ക്‌പോര്‍ട്ട്, റാഷോം ഏരിയാ അവതരിപ്പിച്ച ക്രിസ്തുമസ് കരോള്‍ വേറിട്ട അനുഭവമായി. തുടര്‍ന്നു സാന്തക്ലോസിന് സ്വീകരണം നല്‍കുകയും അദ്ദേഹം ക്രിസ്തുമസ് സന്ദേശം നല്‍കുകയും ചെയ്തു.
ഗാനമേളയെ തുടര്‍ന്നു ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു. സെക്രട്ടറി സാജന്‍ ചാക്കോ സ്വാഗതവും വൈസ് പ്രസിഡണ്ട് മേരിക്കുട്ടി ഉതുപ്പ് നന്ദിയും രേഖപ്പെടുത്തി. പരിപാടി വിജയകരമാക്കാന്‍ സഹായിച്ച ഏവര്‍ക്കും സെക്രട്ടറി സാജന്‍ ചാക്കോ പ്രത്യേക നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല