മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ പ്രൗഡഗംഭീരമായി നടന്നു. ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ശനിയാഴ്ച്ച രാവിലെ പത്തിന് അത്തപ്പൂക്കളം ഒരുക്കി ആരംഭിച്ച ആഘോഷപരിപാടികള്‍ രാത്രി വൈകിയാണ് സമാപിച്ചത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഗെയിമുകളും മത്സരങ്ങളും ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടന്നു. കൂടാര യോഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ വാശിയേറിയ വടംവലി മത്സരം മുഖ്യആകര്‍ഷണമായി. മുപ്പത് ഇനം വിഭവങ്ങളുമായി വിളമ്പിയ ഓണസദ്യയെ തുടര്‍ന്ന് പൊതുസമ്മേളനത്തിന് തുടക്കമായി. പ്രസിഡന്റ് സിറിയക് ജെയിംസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫ്രൂഷ്ബറി രൂപതാ ക്‌നാനായ ചാപ്ലയിന്‍ ഫാ സജി മലയില്‍ പുത്തന്‍പുര ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് ഓണസന്ദേശം നല്‍കി.
പുലികളിയും തിരുവാതിരയും ഉള്‍പ്പെടെ നാട്ടിന്‍പുറത്തെ ഒരു ഓണാഘോഷം നവീന അവതരണ ശൈലിയില്‍ മാഞ്ചസ്റ്ററില്‍ പുനരാവിഷ്‌ക്കരിച്ചു. എംകെസിവൈഎല്‍ യൂത്ത് വിംഗിന്റെ തകര്‍പ്പന്‍ ഡാന്‍സും മുതിര്‍ന്നവരുടെ മ്യൂസിക് ബാന്‍ഡും മികച്ച ആകര്‍ഷണങ്ങളായി. തുടര്‍ന്ന് ചേര്‍ന്ന ജനറല്‍ ബോഡിയില്‍ അടുത്ത രണ്ട് വര്‍ഷകാലത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് – സാജന്‍ ചാക്കോ
വൈസ് പ്രസിഡന്റ് ജോജി ജിഷു
സെക്രട്ടറി – സിജു ചാക്കോ
ജോയിന്റ് സെക്രട്ടറി – സാജുമോന്‍
ട്രഷറര്‍ സജി നട്ട്‌ഫോര്‍ഡ്
ജോയിന്റ് ട്രഷറര്‍ സിറിയക് സകോക്ക്‌പോര്‍ട്ട്
അഡൈ്വസറി ബോര്‍ഡ് മെമ്പര്‍മാരായി സിറിയക് ജെയിംസ്, ജോസ് പടപുരയ്ക്കല്‍, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍മാരായി – ഷീ അലക്‌സ്, സയിലി ജോണി എന്നിവരെയും തിരഞ്ഞെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല