മാഞ്ചസ്റ്റര്‍ ക്നാനായ കത്തോലിക് അസോസിയേഷന് ഇന്നലെ തുടക്കം കുറിച്ചു. ഫാ.ഷാജിയുടെ നേതൃത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആരംഭിച്ച ഉത്ഘാടന ചടങ്ങില്‍ 250 ഓളം പേരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ദിലീപ് മാത്യുവിന്റെ സ്വാഗത പ്രസംഗത്തെ തുടര്‍ന്ന് ബിജു കുളത്തുംതല ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
തുടര്‍ന്ന് നടത്തിയ ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം കുടുംബങ്ങളില്‍ പ്രാര്‍ഥനയും വിശ്വാസവും ഉണ്ടായിരിക്കെണ്ടതിന്റെ പ്രാധാന്യത്തെ പറ്റി പറയുകയുണ്ടായി. കുട്ടികളും മുതിര്‍ന്നവരും തികഞ്ഞ ശ്രദ്ധയോടെയും നിശബ്ദതയോടെയും ബിജു കുളത്തുംതലയുടെ വാക്കുകള്‍ക്കു ചെവിയോര്‍ത്തു. എം.കെ.സി.എ യുടെ ഏഴ് എരിയകളെ പ്രതിനിധീകരിച്ച് ഏഴ് മെഴുകുതിരികള്‍ പ്രസ്തുത ചടങ്ങില്‍ തെളിയിക്കുകയുണ്ടായി.
ലിവര്‍പൂള്‍, നോര്‍ത്ത്വിച്ച്, സ്റ്റോക്ക് ഓണ്‍ ട്രെന്റ്, വിഗാന്, ലൈഹ് എന്നിവിതങ്ങളില് നിന്നെല്ലാം ആളുകള്‍ പരിപാടിയില്‍ പങ്കുചേരാന്‍ എത്തിയിരുന്നു. സാല്‍ഫോര്‍ഡില്‍ നിന്നുള്ള ജോജിന ജോബിയും ലോങ്ങ്സൈറ്റില് നിന്നുമെത്തിയ സ്മിത്ത് ജോണ്സന് എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു.
ആന്‍സി ജോയിപ്പന്‍, ആന്‍സി തങ്കച്ചന്, ബ്രിജീത സോബി എന്നിവരുടെ കോര്‍ഡിനേഷനില്‍ വിവിധാ കലാ സമസ്കാരിക പരിപാടികള്‍ ഉത്ഘാടന കര്മ്മത്തിന് ശേഷം അരങ്ങേറി. സ്വാദിഷ്ടമായ ഭക്ഷണവും പങ്കെടുത്തവര്‍ക്കായി ഭാരവാഹികള്‍ ഒരുക്കിയിരുന്നു. ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല