മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ (എം.കെ.സി.എ) ഔദ്യോഗിക ഉദ്ഘാടനം മാര്‍ച്ച് 18 ന് നടക്കും. ഫ്ലാക്സ്റ്റണിലെ സെന്റ് മോനിക്കാസ് ദേവാലയത്തില്‍ ഉച്ചക്ക് 1.30 ന് ആരംഭിക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് ഫ്ലാക്സ്റ്റണ്‍ എക്‌സ് സര്‍വ്വീസ്‌മെന്‍ അസോസിയേഷന്‍ ഹാളില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കും.
ക്നാനായ തനിമയും പാരമ്പര്യവും വിളിച്ചോതി തയാറാക്കിയിരിക്കുന്ന 20 മിനിട്ട് നീളുന്ന വെല്‍ക്കം ഡാന്‍സോടെ ഉദ്ഘാടന പരിപാടികള്‍ തുടങ്ങും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധകലാപരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ദിലീപ് മാത്യു അറിയിച്ചു.
ദേവാലയത്തിന്റെ വിലാസം: St.Monicas Church, I rlam road, FLIX ton, Manchester, M416JT. വേദിയുടെ വിലാസം: Flixton Ex-Servicemen Association, John Alher Club, lixton Road.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല