സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്‍ പ്രസിഡണ്ടായി ജിഷു ജോണിനെ തിരഞ്ഞെടുത്തു. ഇന്നലെ വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്കൂളില്‍ നടന്ന അസോസിയേഷന്‍ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷ പരിപാടികളെ തുടര്‍ന്നുള്ള ജനറല്‍ ബോഡിയിലാണ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുത്തത്. നിലവിലുള്ള പ്രസിഡണ്ട് തങ്കച്ചന്‍ ചാണയ്ക്കല്‍ ജനറല്‍ ബോഡിയില്‍ തന്റെ രാജി പ്രഖ്യാപിച്ചതോടെയാണ് പുതിയ പ്രസിഡണ്ടിന്റെ തിരഞ്ഞെടുപ്പ് നടന്നത്.
കള്‍ച്ചറല്‍ കോര്‍ഡിനേറ്ററായി ശോഭ മാക്കസ്‌ഫീല്‍ടിനെയും തിരഞ്ഞെടുത്തു. ബാക്കിയുള്ള കമ്മറ്റി പഴയതുപോലെ തന്നെ തുടരും. നൂറ്റി മുപ്പതോളം അംഗങ്ങള്‍ ജനറല്‍ ബോഡിയില്‍ പങ്കെടുത്തു. വിഗന്‍, ലി എരിയാകളെ പ്രതിനിധീകരിച്ചുള്ള വ്യക്തിയാണ് ജിഷു. തങ്കച്ചന്റെ രാജി അംഗീകരിച്ച ജനറല്‍ ബോഡി പുതിയ പ്രസിഡണ്ടിനെ ഐക്യകണ്ഠന തിരഞ്ഞെടുക്കുകയായിരുന്നു.
ഫാ; സജി മലയില്‍ പുത്തന്‍പുരയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണ് ആഘോഷപരികള്‍ക്ക് തുടക്കം കുറിച്ചത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഗാനമേളയും ആഘോഷങ്ങളുടെ ഭാഗമായി നടന്നു. ക്രിസ്തുമസ് ഡിന്നറോടെയാണ് പരിപാടികള്‍ സമാപിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷക്കാലം അസോസിയേഷന്‍ മുന്നോട്ടു പോയതുപോലെ തനിമയിലും ഒരുമയിലും ഒരു മനസ്സോടെ ഒറ്റക്കെട്ടായി അസോസിയേഷന്‍ മുന്നോട്ട് പോകുമെന്ന് പ്രസിഡണ്ട് ജിഷു ജോണ്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല